Current Date

Search
Close this search box.
Search
Close this search box.

നൈജീരിയന്‍ പെണ്‍കുട്ടികള്‍ ബൊകോ ഹറമിന്റെ തട്ടിക്കൊണ്ടു പോകല്‍ ഭീഷണിയില്‍

ചിബോക്: ബൊകോ ഹറം തീവ്രവാദ സംഘടനയുടെ ഭീഷണിയില്‍ കഴിയുകയാണ് നൈജീരിയയിലെ ചിബോകിലെ പെണ്‍കുട്ടികള്‍. കഴിഞ്ഞ ആഴ്ച വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു സ്‌കൂളിനു നേരെ ബൊകോ ഹറമിന്റെ ആക്രമണമുണ്ടായിരുന്നു. ഇതിനു ശേഷം 110ഓളം പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്. നൈജീരിയയിലെ പൊലിസ് കമ്മിഷണറാണ് ഇക്കാര്യമറിയിച്ചത്. തിങ്കളാഴ്ച ദാപ്ചി നഗരത്തിലെ സെക്കണ്ടറി സ്‌കൂളിനു നേരെയാണ് ബൊകോ ഹറമിന്റെ ആക്രമണമുണ്ടായത്.

വിദ്യാര്‍ത്ഥികളും അധ്യാപകരും ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 926 കുട്ടികളില്‍ 815 പേര്‍ തിരിച്ചെത്തിയതായും ബാക്കി 111 പേരെയാണ് കാണാതായിരിക്കുന്നതെന്നും കമ്മിഷണര്‍ അബ്ദുല്‍ മാലികി സന്‍മൊനു പറഞ്ഞു.

എന്നാല്‍ കാണാതായ പെണ്‍കുട്ടികളെ ബൊകോ ഹറം തട്ടിക്കൊണ്ടുപോയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കുട്ടികളും അന്ന് സ്‌കൂളിലെത്തിയിരുന്നില്ലെന്നും അതിനാല്‍ തന്നെ ആക്രമം നടക്കുന്ന സമയത്ത് ഇത്രയും കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു ശേഷം കുറച്ചു പെണ്‍കുട്ടികളെ നൈജീരിയന്‍ സൈന്യം രക്ഷപ്പെടുത്തിയിരുന്നു.
സംഭവം രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കുട്ടികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമിടയില്‍ ഭീതി നിലനില്‍ക്കുന്നുണ്ട്. മൂന്നു ദിവസമായി തങ്ങളുടെ മക്കളെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

2014 ഏപ്രിലില്‍ ബൊകോ ഹറം തീവ്രവാദികള്‍ ചിബോക് നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ 276 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപൊയിരുന്നു. തുടര്‍ന്ന് ബൊകോ ഹറം ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

 

 

Related Articles