Current Date

Search
Close this search box.
Search
Close this search box.

നെസറ്റ് അംഗങ്ങള്‍ക്ക് മസ്ജിദുല്‍ അഖ്‌സയില്‍ കയറാന്‍ ഇസ്രയേലിന്റെ അനുമതി

ഖുദ്‌സ്: ഇസ്രയേല്‍ നെസറ്റിലെ ജൂത അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ കടന്നു കയറ്റത്തിന് ഇസ്രയേല്‍ ഭരണകൂടത്തിന്റെ അനുവാദം. ഇതിന്റെ പശ്ചാത്തലത്തില്‍ മസ്ജിദുല്‍ അഖ്‌സയിലും ഖുദ്‌സിലും വരും മണിക്കൂറുകളില്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഈ തീരുമാനം നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങള്‍ ഇസ്രയേല്‍ സൈന്യത്തിന്റെയും പോലീസിന്റെയും ഭാഗത്തു നിന്നും നടക്കുന്നുണ്ട്. ഒന്നര വര്‍ഷം മുമ്പ് ഫലസ്തീനികളുടെ പ്രക്ഷോഭമുണ്ടായ സമയത്താണ് നെസറ്റ് അംഗങ്ങള്‍ക്ക് ഇതിനുള്ള അനുമതി നിഷേധിക്കപ്പെട്ടത്.
മസ്ജിദുല്‍ അഖ്‌സയില്‍ ആദ്യം കടന്നുകയറ്റം നടത്തുന്നത് തങ്ങളായിരിക്കണമെന്ന ഉദ്ദേശ്യത്തോടെ നെസറ്റിലെ തീവ്രത വെച്ചുപുലര്‍ത്തുന്ന ചില അംഗങ്ങള്‍ രാവിലെ തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍ പറയുന്നു. മസ്ജിദുല്‍ അഖ്‌സ അങ്കണത്തിലേക്ക് കടന്നുകയറി കൊണ്ട് ആ വിലക്ക് ലംഘിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് നെതന്യാഹുവിനെ അറിയിച്ച നെസറ്റ് അംഗം യെഹുദ ഗ്ലിക്കാണ് അവരില്‍ മുന്‍പന്തിയിലുള്ളത്.
മസ്ജിദ് അങ്കണത്തില്‍ കടന്നുകയറ്റത്തിന് അനുവാദം നല്‍കികൊണ്ടുള്ള തീരുമാനത്തോടുള്ള ഫലസ്തീനികളുടെയും അറബികളുടെയും പ്രതികരണം വിലയിരുത്തുക എന്ന ഉദ്ദേശ്യത്തില്‍ പരീക്ഷണാര്‍ഥം ഒരൊറ്റ ദിവസത്തിനാണ് അനുവാദം നല്‍കിയിരിക്കുന്നത്. തീരുമാനത്തിനെതിരെ ഫലസ്തീനികളുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഫലസ്തീനികള്‍ക്കും അവര്‍ പവിത്രമായി കാണുന്നവക്കും നേരെയുള്ള പ്രകോപരവും അക്രമപരവുമായ പ്രവര്‍ത്തനവും അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ലംഘനവുമായിട്ടാണവര്‍ അതിനെ കാണുന്നത്. മസ്ജിദുല്‍ അഖ്‌സ ശുദ്ധ ഇസ്‌ലാമിക പൈതൃകമാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ യുനെസ്‌കോ വ്യക്തമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Related Articles