Current Date

Search
Close this search box.
Search
Close this search box.

നെഗവില്‍ ഏറ്റുമുട്ടല്‍; ഒരു ഫലസ്തീനിയും ഇസ്രയേലിയും കൊല്ലപ്പെട്ടു

ഖുദ്‌സ്: നെഗവിലെ ഉമ്മുല്‍ ഹൈറാന്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ റെയ്ഡ് നടത്തുന്നതിനിടെ ഇസ്രയേല്‍ പോലീസുകാരനും പോലീസുകാരനും കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈനികര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. വാഹനം ഇടിച്ച് പരിക്കേറ്റ് ഒരു ഇസ്രയേല്‍ പോലീസുകാരന്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ടെന്നും അല്‍ജസീറ വ്യക്തമാക്കി.
റെയ്ഡ് നടക്കുന്നതിനിടെ യഅ്ഖൂബ് അബുല്‍ ഖൈആന്‍ എന്ന ഫലസ്തീന്‍ യുവാവിന്റെ കാറിന് നേരെ ഇസ്രയേല്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. യുവാവ് പോലീസുകാര്‍ക്ക് മേല്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചു എന്നതാണ് ഇസ്രയേല്‍ സുരക്ഷാവിഭാഗത്തിന്റെ ന്യായീകരണം. എന്നാല്‍ ഉമ്മുല്‍ ഹൈറാന്‍ പ്രവിശ്യാ സമിതി അധ്യക്ഷനും പ്രദേശത്ത് താമസിക്കുന്നവരും ഇസ്രയേല്‍ ആരോപണത്തെ നിഷേധിച്ചു.

Related Articles