Current Date

Search
Close this search box.
Search
Close this search box.

നീസ് ആക്രമണം; അക്രമി മതനിഷ്ഠയില്ലാത്തയാളെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

പാരീസ്: ഫ്രാന്‍സിലെ നീസില്‍ 84 പേരുടെ മരണത്തിന് കാരണമായ ട്രക്കുപയോഗിച്ച് ആക്രമണം നടത്തിയ മുഹമ്മദ് ലഹ്‌വീജ് ബൂഹിലാലിന്റെ ലാപ്‌ടോപില്‍ മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളെ കുറിച്ച കാര്യങ്ങളുണ്ടെന്നതല്ലാതെ, അയാള്‍ക്ക് ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം ഉള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടില്ലെന്ന് പാരീസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഫാങ്‌സോ മുലിന്‍സ് പറഞ്ഞു. അക്രമി മതനിഷ്ഠ പുലര്‍ത്താത്തയാളാണെന്നാണ് സാക്ഷ്യപ്പെടുത്തലുകളും തെളിവുകളും വ്യക്തമാക്കുന്നതെന്നും പ്രോസിക്യൂട്ടര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
നീസ് ആക്രമണം നടന്നയുടനെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സോ ഒലാന്റ് പ്രസ്താവിച്ചത് ഫ്രാന്‍സ് ഒന്നടങ്കം ‘ഇസ്‌ലാമിക തീവ്രവാദ ഭീഷണി’യുടെ നിഴലിലാണെന്നായിരുന്നു. സംഭവത്തില്‍ പ്രസിഡന്റ് പ്രഖ്യാപിച്ച ദുഖാചരണം തിങ്കളാഴ്ച്ച സമാപിച്ചു. തലസ്ഥാനമായ പാരീസിലെയും മറ്റ് നഗരങ്ങളിലെയും ജനങ്ങള്‍ ഒരു മിനുറ്റ് നിന്ന് മൗനം ആചരിച്ച് ദുഖം രേഖപ്പെടുത്തി. ആക്രമണം നടന്ന നീസില്‍ 42,000 ആളുകള്‍ ഒരുമിച്ചു കൂടിയിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സും അവിടെ സന്നിഹിതനായിരുന്നു. പ്രദേശത്തെ ഉദ്യോഗസ്ഥരും മുസ്‌ലിം പ്രതിനിധികളും ദുഖം പ്രകടിപ്പിക്കാന്‍ ഒരുമിച്ചു കൂടിയവരില്‍ ഉണ്ടായിരുന്നു.

Related Articles