Current Date

Search
Close this search box.
Search
Close this search box.

നീറ്റ് പ്രവേശന പരീക്ഷയില്‍ ഉര്‍ദു ഭാഷയും ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷയില്‍ ഉര്‍ദു ഭാഷയും ഉള്‍പെടുത്തുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ഈ വര്‍ഷത്തെ പരീക്ഷ പൂര്‍ത്തിയായെന്നും അതിലിനി കൂടുതലായി ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രത്തിന്റെ സബ്മിഷന്‍ പരിഗണിച്ച് ജസ്റ്റിസുമാരായ ദീപക് മിശ്രയും എ.എം. ഖാന്‍വില്‍കറും അടങ്ങിയ ബെഞ്ച് വിലയിരുത്തി.
സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനുവേണ്ടി ദേശീയ സെക്രട്ടറി തൗസീഫ് അഹ്മദ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കവേയാണ് കേന്ദ്രത്തിന്റെ സബ്മിഷന്‍. നീറ്റ് 2017 ഉര്‍ദുവിലും നടത്തണമെന്ന ഹരജിയില്‍ സുപ്രീംകോടതി കേന്ദ്രം, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഡന്റെല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, സി.ബി.എസ്.ഇ എന്നിവയുടെ നിലപാട് തേടിയിരുന്നു. നിലവിലെ അക്കാദമികവര്‍ഷം ഉര്‍ദുവില്‍ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസമീസ്, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്.

Related Articles