Current Date

Search
Close this search box.
Search
Close this search box.

നീതിയുടെ അഭാവത്തിലമാണ് തീവ്രവാദം വളരുന്നത്: ജോര്‍ദാന്‍ അംബാസഡര്‍

വിയന്ന: നീതിയുടെ അഭാവവും ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കപ്പെടാത്തതുമാണ് മിഡിലീസ്റ്റിലെ യുവാക്കളില്‍ കാണുന്ന തീവ്രവാദത്തിന്റെ പ്രധാന പ്രേരകങ്ങളെന്ന് ഓസ്ട്രിയയിലെ ജോര്‍ദാന്‍ അംബാസഡര്‍ ഹുസ്സാം അല്‍ഹുസൈനി. ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്റ് കോഓപറേഷന്‍ എന്ന സംഘടനയുടെ സമ്മേളനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യധരണ്യാഴിയുടെ തെക്കുവശത്തുള്ള ഈജിപ്ത്, ജോര്‍ദാന്‍, അള്‍ജീരിയ, തുനീഷ്യ, മൊറോക്കോ, ലിബിയ തുടങ്ങിയ രാഷ്ട്രങ്ങളാണ് പ്രധാനമായും സമ്മേളനത്തില്‍ പങ്കെടുത്തത്.
ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശം യുവാക്കള്‍ക്കിടയില്‍ തീവ്രവാദം വളര്‍ത്തുന്നതിന്റെ പ്രധാന പ്രേരകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്ന പ്രേരകങ്ങളെ കുറിച്ച പഠനം അനിവാര്യമാണ്. മിഡിലീസ്റ്റിലെ യുവാക്കള്‍ക്കിടയിലെ തീവ്രവാദത്തിന്റെ പ്രധാന പ്രേരകങ്ങളിലൊന്നാണ് നീതിയുടെ അഭാവം. ഫലസ്തീന്‍ പ്രശ്‌നം അതിന് ഉദാഹരണമാണ്. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കേണ്ടത് അനിവാര്യമാണ്. വര്‍ഷങ്ങളായി പിടിച്ചടക്കപ്പെട്ടിരിക്കുന്ന ഫലസ്തീനികളുടെ ഭൂമി അവര്‍ക്ക് മടക്കി നല്‍കാതെ, രാഷ്ട്രവും തലസ്ഥാനവുമില്ലാത്തവരായി അവരെ ഉപേക്ഷിച്ചിരിക്കുന്നത് നിരവധി യുവാക്കളില്‍ തീവ്രവാദ ആശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്ന് ഹുസൈനി പറഞ്ഞു.

Related Articles