Current Date

Search
Close this search box.
Search
Close this search box.

നീതിയും സാഹോദര്യവും കണ്ടെടുക്കാനുള്ള ആഹ്വാനവുമായി ഹിസ്റ്ററി കോണ്‍ഫറന്‍സ് സമാപിച്ചു

കോഴിക്കോട്: നീതിയിലും സൗഹാര്‍ദത്തിലുമധിഷ്ഠിതമായ സാമൂഹ്യ നിര്‍മിതിക്ക് ആഹ്വാനം ചെയ്ത് കോഴിക്കോട് നടന്ന ഹിസ്റ്ററി കോണ്‍ഫറന്‍സ് സമാപിച്ചു. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പടര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും സജീവമാകുമ്പോള്‍ ജനതയുടെ സഹവര്‍ത്തിത്വത്തിന്റെ പാരമ്പര്യം കണ്ടെടുക്കുന്നത് രാഷ്ട്രീയ പ്രതിരോധമാണെന്നും കോണ്‍ഫ്രന്‍സ് അഭിപ്രായപ്പെട്ടു. ഏകാധിപത്യത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരായ ജനകീയ പ്രതിരോധമായി ചരിത്ര പഠനം മാറണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രാനുഭവം തങ്ങളുടെ ഹിംസാത്മക തത്വസംഹിതകളെ സാധൂകരികരിക്കാത്തതിനാലാണ്  സംഘ് പരിവാര്‍ ചരിത്രം തിരുത്താന്‍ തയാറാവുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമുഹ്യ സഹവര്‍ത്തിത്വം കേരള ചരിത്ര പാഠങ്ങള്‍ എന്ന തലക്കെട്ടില്‍ ‘കോഴിക്കോട് ജെ ഡി ടി കാമ്പസില്‍ സംഘടിപ്പിച്ച ദ്വിദിന ചരിത്ര സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിയും സൗഹാര്‍ദവുമായിരിക്കണം ചരിത്ര വായനയ്ക്ക് അടിത്തറയാവേണ്ടതെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി.മുജീബ് റഹ്മാന്‍ പറഞ്ഞു. ചരിത്രം തിരുത്തിയെഴുതുന്നവര്‍ രാജ്യത്തിന്റെ സൗഹാര്‍ദ പാരമ്പര്യത്തെയാണ് തിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘ് പരിവാര്‍ അധികാരത്തിലെത്തിയതോടെ ജനാധിപത്യത്തെ പോലും ജനങ്ങള്‍ ഭയക്കുന്നുവെന്ന് അഡ്വ. കെ.എന്‍ എ ഖാദര്‍ പറഞ്ഞു. പൗരന്റെ മേലുള്ള ഭരണകൂടത്തിന്റെ അധികാര പ്രയോഗത്തിനെതിരായ പ്രതിരോധമാണ് അനിവാര്യമെന്ന്  കെ. ഇ എന്‍ പറഞ്ഞു. സി.പി കുഞ്ഞുമുഹമ്മദ്, കെ.അംബുജാക്ഷന്‍, എ റഹ്മത്തുന്നിസ, ഹാഫിസ് അനസ് മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി.പി ബഷിര്‍, പി.സി. അന്‍വര്‍, എം.പി. അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

ചരിത്ര രചനയും സൗഹാര്‍ദത്തിന്റെ വീണ്ടെടുപ്പും, സാമൂഹിക സഹവര്‍ത്തിത്വം, പ്രദേശങ്ങളും സംഭവങ്ങളും, സാഹിത്യവും സൗഹൃദവും കലയിലും സാഹിത്യത്തിലും സിനിമയിലും, ആത്മീയതയും സൗഹൃദവും മതങ്ങളും ദര്‍ശനങ്ങളും എന്നീ തലക്കെട്ടുകളില്‍ നടന്ന ചര്‍ച്ചകളില്‍ ഡോ.ബദീഉസ്സമാന്‍, ഡോ. കൂട്ടില്‍ മുഹമ്മദലി, യു.കെ കുമാരന്‍, കെ.ടി ഹുസൈന്‍, പി.ടി കുഞ്ഞാലി, ഡോ. വി. ഹിക്മത്തുല്ല, താഹിര്‍ ജമാല്‍, കെ.എം, ബഷീര്‍ തൃപ്പനച്ചി, കെ.കെ ഫാത്തിമ സുഹ്‌റ, പി.പി അബ്ദുര്‍റഹ്മാന്‍, ഡോ.ജമീല്‍ അഹ്മദ്, ടി.വി അബ്ദുര്‍ റഹ്മാന്‍ കുട്ടി, ഡോ. മുഹമ്മദ് ശഫീഖ്, ടി.മുഹമ്മദ് വേളം, എ.ടി യൂസുഫലി, ഖാലിദ് മൂസ നദ്‌വി, സി.ടി സുഹൈബ്, ഒ. അബ്ദുര്‍റഹ്മാന്‍, പി.കെ ഗോപി, കെ.കെ ബാബുരാജ്, സലാം കൊടിയത്തൂര്‍, അഷ്‌റഫ് കീഴുപറമ്പ്, ടി.പി മുഹമ്മദ് ശമീം,  കെ.ജി നിദ ലുലു, പി.വി റഹ്മാബി, വി.ടി അബ്ദുല്ലക്കോയ, സ്വാമി ഡോ.ആത്മദാസ് യമി, ഡോ. എ.എ ഹലീം, ഡോ. ഫൈസല്‍ ഹുദവി, പി.എം.എ. ഗഫൂര്‍  എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രണ്ട് ദിവസം  എട്ട് വേദികളിലായി 50 പ്രബന്ധങ്ങളാണ് ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടത്. കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതവും ടി പി യൂനുസ് നന്ദിയും പറഞ്ഞു.

 

Related Articles