Current Date

Search
Close this search box.
Search
Close this search box.

നിലമ്പൂര്‍ ഏറ്റുമുട്ടല്‍: സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ സന്നദ്ധമാവണം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്:  മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നിലമ്പൂര്‍ വനത്തില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ പോലിസ് നടപടിയെ കുറുച്ച് സമഗ്രാന്വേഷണം നടത്തി യഥാര്‍ഥ വസ്തുതകള്‍ പുറത്ത് കൊണ്ട് വരണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം. ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. ഇരുപത് മിനിറ്റോളം പരസ്പരം വെടിവെയ്പ്പു നടന്നിട്ടും പോലിസ് സേനയില്‍ ഒരാള്‍ക്ക് പോലും പരിക്കേറ്റില്ലെന്നതും ചട്ടങ്ങള്‍ പാലിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് പോലിസ് ധൃതികാണിച്ചതും പൊതു സമുഹത്തില്‍ പോലിസ് നടപടിയെ കുറിച്ച് സംശയമുണര്‍ത്തിയിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെയും അയല്‍ സംസ്ഥാനങ്ങളിലെ പോലിസിനെ കടത്തി വിടാതിരുന്നതും സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സമഗ്രാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയാണ് നിലമ്പൂരിലും സംഭവിച്ചതെങ്കില്‍ പൗരജീവിതത്തെ അപകടപ്പെടുത്തുന്നതാണ് പോലിസ് നടപടി. സംഭവത്തെ കുറിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. മാവോയിസ്റ്റ് ഭീഷണിയുടെ മറവില്‍ കടുത്ത നിയമങ്ങള്‍ പ്രദേശത്ത് അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം.ഐ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.

Related Articles