Current Date

Search
Close this search box.
Search
Close this search box.

നിരാഹാരമനുഷ്ഠിക്കുന്ന തടവുകാര്‍ക്കെതിരെ ശിക്ഷാ നടപടികളുമായി ഇസ്രയേല്‍

തെല്‍അവീവ്: ഫലസ്തീന്‍ തടവുകാര്‍ നിരാഹാരം പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ നിരാഹാരത്തിലുള്ള തടവുകാര്‍ക്കെതിരെ ശിക്ഷാനടപടികളുമായി ഇസ്രയേല്‍ ഭരണകൂടം. അതേസമയം തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലി നടത്തിയ ഫലസ്തീനികളും ഇസ്രേയല്‍ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. നിരാഹാരം അനുഷ്ഠിക്കുന്നവര്‍ക്കെതിരെ ‘അച്ചടക്ക നടപടികള്‍’ സ്വീകരിക്കുമെന്ന് ജയില്‍ വകുപ്പിനെ ഉദ്ധരിച്ച് ഇസ്രയേല്‍ റേഡിയോ റിപോര്‍ട്ട് ചെയ്തു. ഏതാനും തടവുകാരെ അതിന്റെ ഭാഗമായി ഏകാന്തതടവിലേക്ക് മാറ്റിയിട്ടുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കി. നിരാഹാരം അനുഷ്ഠിക്കുന്ന തടവുകാരുമായി യാതൊരുവിധ ചര്‍ച്ചയും നടത്തേണ്ടതില്ലെന്ന് ഇസ്രേയല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഗിലാഡ് അറാദാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റേഡിയോ സൂചിപ്പിച്ചു.
ഫലസ്തീന്‍ തടവുകാരുടെ ദിനത്തോടനുബന്ധിച്ച് (ഏപ്രില്‍ 17) ഇസ്രയേല്‍ ജയിലുകളിലെ അവസ്ഥ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് 1500 തടവുകാരാണ് നിരാഹാരം സമരം ആരംഭിച്ചത്.

Related Articles