Current Date

Search
Close this search box.
Search
Close this search box.

നിരായുധരായ പ്രക്ഷോഭകരെ വെടിവെക്കാന്‍ ഇസ്രായേല്‍ കോടതിയുടെ ഉത്തരവ്

തെല്‍ അവീവ്: നിരായുധരമായി സമരം ചെയ്യുന്ന ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ വെടിവെക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് ഇസ്രായേല്‍ സുപ്രിം കോടതിയുടെ അനുമതി. കഴിഞ്ഞ ദിവസം മനുഷ്യാവകാശ സംഘടനകള്‍ സമര്‍പ്പിച്ച രണ്ട് പരാതികള്‍ പരിശോധിക്കവെയാണ് കോടതിയുടെ ഉത്തരവ്.

ഉപരോധ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധം നടത്തുന്ന ഫലസ്തീനികള്‍ക്കു നേരെ സ്‌നിപ്പറുകളും വെടിവെപ്പും നടത്താനാണ് കോടതി തന്നെ അനുമതി നല്‍കിയത്. ഇതിനെതിരെ സമര്‍പ്പിച്ച ഹരജികളെല്ലാം കോടതി ഏകകണ്ഠമായി തള്ളിക്കളഞ്ഞു.

ഹരജിയില്‍ സമര്‍പ്പിച്ച മനുഷ്യാവകാശ ലംഘനങ്ങള്‍ സുപ്രിം കോടതി പൂര്‍ണമായും അവഗണിച്ചെന്നും നിരായുധരായ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിവെപ്പ് നടത്തുന്നതിന്റെ നിരവധി തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നെന്നും പരാതി നല്‍കിയ സംഘടനകള്‍ പറഞ്ഞു. വെടിവെപ്പില്‍ പരുക്കേറ്റവരുടെ ചിത്രങ്ങളും വെടിവെപ്പുകളുടെ വീഡിയോകളും അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധങ്ങളും റിപ്പോര്‍ട്ടുകളും കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും എല്ലാം തള്ളുകയായിരുന്നു.

 

Related Articles