Current Date

Search
Close this search box.
Search
Close this search box.

നിഖാബ് നിരോധനത്തിനെതിരെ വിയന്നയില്‍ വ്യത്യസ്തമായ പ്രതിഷേധം

വിയന്ന: ഓസ്ട്രിയയില്‍ പൊതുസ്ഥലങ്ങളില്‍ നിഖാബിനും ബുര്‍ഖക്കും വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള നിയമം ഞായറാഴ്ച്ച നിലവില്‍ വന്നു. നിയമത്തിനെതിരെ നൂറുകണക്കിനാളുകള്‍ തലസ്ഥാനമായ വിയന്നയില്‍ സംഘടിച്ചു. വിലക്കിനെ പരിഹസിച്ചു കൊണ്ട് കോമാളി മുഖംമൂടി ധരിച്ചു കൊണ്ടുള്ള ചിലരുടെ പ്രതിഷേധം ജനശ്രദ്ധയാര്‍കഷിച്ചു. ഓസ്ട്രിയന്‍ നാഷണല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച് നാല് മാസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. അഭയാര്‍ഥികളായി രാജ്യത്ത് എത്തിയിട്ടുള്ളവര്‍ ഓസ്ട്രിയന്‍ സമൂഹവുമായി ഇഴുകിചേരുന്നതിനുള്ള പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണെന്നും നിയമം അനുശാസിക്കുന്നു.
സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും നിഖാബും മുഖാവരണവും ധരിക്കുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയായിട്ടാണ് നിയമം പരിഗണിക്കുന്നത്. ഇതിനൊപ്പം തന്നെ പൊതുസ്ഥലങ്ങളില്‍ കോമാളി മുഖംമൂടിക്കും മുഖം പൂര്‍ണമായി ആവരണം ചെയ്യുന്ന മുഖംമൂടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമ പ്രകാരം മുഖംമൂടുന്നവര്‍ക്കെതിരെ 150 യൂറോ പിഴ ചുമത്തും. അവര്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തി കടക്കാനും സാധിക്കുകയില്ല. ഓസ്ട്രിയന്‍ മുസ്‌ലിംകള്‍ ഈ നിയമത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിയമം അറബ് നാടുകളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവിനെ ബാധിച്ചേക്കുമോ എന്ന ആശങ്ക വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കുവെച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഒരു ലക്ഷത്തിലേറെ സൗദി വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ഓസ്ട്രിയ.

Related Articles