Current Date

Search
Close this search box.
Search
Close this search box.

”നിക്കി ഹാലി, താങ്കളുടെ കൈയില്‍ ഫലസ്തീനികളുടെ രക്തമുണ്ട്”

ടെക്‌സാസ്: ”നിക്കി ഹാലി, താങ്കളുടെ കൈകളില്‍ ഫലസ്തീനികളുടെ രക്തമുണ്ട്. തദ്ദേശീയര്‍ക്കു നേരെ തുടരുന്ന കൂട്ടക്കുരുതി നിങ്ങള്‍ അവസാനിപ്പിക്കുന്നല്ല? നിങ്ങള്‍ ഭീകരവാദികളുടെയും അധിനിവേശക്കാരുടെയും കൂട്ടാളിയാണ്” യു.എന്നിലെ യു.എസ് പ്രതിനിധി നിക്കി ഹാലിയോട് ടെക്‌സാസിലെ ഫലസ്തീന്‍ വിദ്യാര്‍ത്ഥി ആക്രോഷിച്ച വാക്കുകളാണിത്.

കഴിഞ്ഞ ദിവസം ടെക്‌സാസിലെ ഹോസ്റ്റണ്‍ സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ നിക്കി ഹാലി സംസാരിക്കുന്നതിനിടെയാണ് സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല സംഘടനാംഘം ഹാലിയെ ചോദ്യം ചെയ്തത്.

”കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാന്‍ അമേരിക്കയുടെ വിദേശ നയവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു, അതു കഴിഞ്ഞാണ് ഞാന്‍ ഇന്ന് ഇവിടെ വന്നിരിക്കുന്നത്” എന്നു പറഞ്ഞ് പ്രസംഗം ആരംഭിച്ചതോടെയാണ് ഹാലിക്കെതിരെ രോഷം പൂണ്ട വിദ്യാര്‍ത്ഥി പ്രസംഗം തടസ്സപ്പെടുത്തിയത്. തുടര്‍ന്ന് മറ്റു വിദ്യാര്‍ത്ഥികളും കരഘോഷം മുഴക്കി പ്രതിഷേധിച്ചു. ‘നിക്കി നിങ്ങള്‍ ഇത് കാണുന്നില്ലേ, നിങ്ങള്‍ ഒരു കൊലപാതകിയാണ്’ എന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി മറ്റു കുട്ടികളും രംഗത്തുവന്നു. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.

സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍ (എസ്.ജെ.പി),ജൂത വിരുദ്ധ ഫലസ്തീന്‍ അനുകൂല സംഘടനയുടെയും നേതൃത്വത്തിലാണ് പ്രതിഷേധിച്ചത് എന്നാണ് കരുതുന്നത്. യു.എസിന്റെ വിവിധ ഭാഗങ്ങളില്‍ ശാഖകളുള്ള സംഘടനയാണിത്. നിക്കി ഹാലിയെ സര്‍വകലാശാലയിലേക്ക് ക്ഷണിച്ചതിനെതിരെ തന്നെ സംഘടന പ്രതിഷേധിച്ചിരുന്നു.

 

Related Articles