Current Date

Search
Close this search box.
Search
Close this search box.

നാല് ഫലസ്തീന്‍ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ ഇസ്രയേല്‍ കൈമാറി

വെസ്റ്റ്ബാങ്ക്: കഴിഞ്ഞ ആഴ്ച്ചകളില്‍ ഇസ്രയേല്‍ സേനയുടെ വെടിയേറ്റ് രക്തസാക്ഷികളായ നാല് ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഫലസ്തീന്‍ റെഡ് ക്രസന്റ് അധിനിവേശ ഭരണകൂടത്തില്‍ നിന്നും ഏറ്റുവാങ്ങി. കിഴക്കന്‍ ബത്‌ലഹേമിലെ മെസ്‌മോരിയ ചെക്‌പോസ്റ്റിനടുത്ത് രക്തസാക്ഷികളായ മുഹമ്മദ് തനൂഹ്, അബ്ദുല്ല ത്വഖാത്വിഖ, ഹെബ്രോണിലെ റഅ്ഫത് അല്‍ഹര്‍ബാവി, വടക്കന്‍ റാമല്ലയിലെ ആബൂദ് ചെക്‌പോസ്റ്റിനടുത്ത് രക്തസാക്ഷിയായ അമ്മാര്‍ തൈ്വറാവി എന്നീ നാല് പേരുടെ മൃതദേഹങ്ങളാണ് ഇസ്രയേല്‍ വിട്ടുനല്‍കിയിരിക്കുന്നത്.
ശനിയാഴ്ച്ച ളുഹ്ര്‍ നമസ്‌കാരത്തിന് ശേഷം ഈ രക്തസാക്ഷികളുടെ ജനാസ ചടങ്ങുകള്‍ നടത്താനാണ് തീരുമാനം. കഴിഞ്ഞ മാസങ്ങളില്‍ രക്തസാക്ഷികളായ ഒമ്പത് ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രയേല്‍ ഇപ്പോഴും തടഞ്ഞുവെച്ചിരിക്കുകയാണ്. ഫലസ്തീന്‍ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ തടഞ്ഞുവെക്കല്‍ ഇസ്രയേല്‍ തുടരുന്ന രീതിയാണ്. പലപ്പോഴും വര്‍ഷങ്ങളോളം അത് നീണ്ടുപോകാറുണ്ട്. മനുഷ്യാവകാശങ്ങളുടെ ലംഘനവും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കാനും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനും ആവശ്യം ഉന്നയിക്കുന്ന രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയുമായാണ് ഇസ്രയേലിന്റെ ഈ നടപടിയെ മനുഷ്യാവകാശ വേദികള്‍ കാണുന്നത്.

Related Articles