Current Date

Search
Close this search box.
Search
Close this search box.

നാല്‍പത് കേന്ദ്രങ്ങളില്‍ മനുഷ്യജാലിക സംഘടിപ്പിച്ചു

കോഴിക്കോട്: റിപ്പബ്ലിക് ദിന സായാഹ്നം പുതുചരിത്രമെഴുതിആയിരക്കണക്കിന് ടഗടടഎ പ്രവര്‍ത്തകര്‍. സംഘടനയുടെ പത്താമത് മനുഷ്യജാലിക മലയാളിസാന്നിധ്യമുള്ള നാല്‍പത് കേന്ദ്രങ്ങളില്‍ വിദേഷരാഷ്ടീയത്തിന് കനത്ത താക്കീതായിമാറി. ജാതിമതഭേതമില്ലാതെരാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെകരുതലെന്ന വര്‍ത്തമാന പ്രസക്തമായസന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ പതിനായിരങ്ങളാണ്ഒഴുകിയെത്തിയത്. കോഴിക്കോട് പുവ്വാട്ടുപറമ്പില്‍ നടക്കുന്ന മനുഷ്യജാലിക വിളമ്പര റാലി കുറ്റിക്കാട്ടൂരില്‍ നിന്ന് ആരംഭിച്ച് പുവ്വാട്ടുപറമ്പ് കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ നഗറില്‍ സമാപിച്ചു. സമസ്ത പ്രസിഡണ്ട് ജിഫ്‌രിമുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ ഫാദര്‍ പോള്‍ ആന്‍ഡ്രോസ്‌സൗഹൃദ പ്രതിനിധിയായി പങ്കെടുത്തു. പി. കെകുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിന്നു. സ്വലാഹുദ്ദീന്‍ ഫൈസിവല്ലപ്പുഴമുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
മലപ്പുറംജില്ലയിലെ അരീക്കോട് നടന്ന മനുഷ്യജാലികവിളമ്പര റാലി പുത്തലം മിനി സ്റ്റേഡിയത്ത് നിന്ന് ആരംഭിച്ച് വാഴക്കാട് ജംങ്ഷനില്‍ സമാപിച്ചുകോഴിക്കോട്ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ബശീര്‍ഫൈസിദേശമംഗലംമുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. . കാനേശ് പൂനൂര്‍മുഖ്യാതിഥിയായിരിന്നു. മലപ്പുറംജില്ലയിലെ വളാഞ്ചേരി നടന്ന മനുഷ്യജാലികവിളമ്പര റാലി കുറ്റിപ്പുറംറോഡിലെഓണിയില്‍പാലത്ത് നിന്ന് ആരംഭിച്ച് കോഴിക്കോട്‌റോഡിലെ പാലച്ചുവട് സമാപിച്ചുസയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. വേദിയില്‍ സത്താര്‍ പന്തലൂര്‍മുഖ്യപ്രഭാണം നിര്‍വ്വഹിച്ചു. ആബിദ് ഹുസൈന്‍ തങ്ങള്‍, സ്വാമി അവ്യാനന്ദ എന്നിവര്‍മുഖ്യാതിഥികളായി പങ്കെടുത്തു.
പാലക്കാട്ജില്ലയിലെ പത്തിരിപ്പാലയില്‍ നടന്ന മനുഷ്യജാലിക വിളമ്പര റാലി ലക്കിടിയില്‍ നിന്ന് ആരംഭിച്ച് പത്തിരിപ്പാല സമാപിച്ചു. സമസ്ത ട്രഷറര്‍സി. കെ. എംസ്വാദിഖ്മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ മമ്മൂട്ടി നിസാമി വയനാട് മുഖ്യപ്രഭാഷം നിര്‍വ്വഹിച്ചു. ബ്രഹ്മചാര്യ ശാന്ത ചൈതന്യ മുഖ്യാതിഥിയായി സംബന്ധിച്ചു. തൃശ്ശൂര്‍ജില്ലയിലെ ചേര്‍പ്പില്‍ നടന്ന മനുഷ്യജാലിക വിളമ്പര റാലി പുച്ചിന്നിപ്പാടം ലിറ്റില്‍ഫഌവര്‍ ചര്‍ച്ചില്‍ നിന്നാരംഭിച്ച് പെരുവനം ക്ഷേത്ര പരിസരത്ത് സമാപിച്ചു. പൊതുസമ്മേളനം സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍മുഖ്യപ്രഭാഷണം നടത്തി. ഫാദര്‍ ജൈസന്‍ ശിശിലപ്പള്ളി, പെരുവനം സതീഷന്‍ മാരാര്‍, എ. വി അബൂബക്കര്‍ ഖാസിമി, കെ. എസ്ഹംസ എന്നിവര്‍മുഖ്യാതിഥികളായി പങ്കെടുത്തു.
എറണാംകുളം മാറംപള്ളിയില്‍ നടന്ന മനുഷ്യജാലിക വിളമ്പരറാലി മഞ്ഞപ്പെട്ടി ജംങ്ഷനില്‍ നിന്ന് ആരംഭിച്ച് മാറംപള്ളിയില്‍ സമാപിച്ചു. . പാണക്കാട് സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി. പി സജീന്ദ്രന്‍ എം. എല്‍. എ, ഇ. എസ് ഹസന്‍ ഫൈസി, ഫാദര്‍ ഡോ. ജേക്കബ് മണ്ണാപ്രായി എന്നിവര്‍മുഖ്യാതിഥികളായി പങ്കെടുത്തു. ഉമറുല്‍ ഫാറൂഖ്ഹുദവി പാലത്തിങ്ങല്‍ മുഖ്യപ്രഭാണം നിര്‍വ്വഹിച്ചു. ഇടുക്കി അടിമാലിയില്‍ നടന്ന മനുഷ്യജാലിക വൈദ്യുതിമന്ത്രി ശ്രീ. എം. എം. മണി മന്ത്രി ഉദ്ഘാടനം ചെയ്തു. സയ്യിദ്‌സല്‍ഫുദ്ദീന്‍ തങ്ങള്‍ ബാഖവിയുടെ അധ്യക്ഷതയില്‍ അല്‍ ഹാഫിള്അര്‍ഷദ് ഫലാഹി, കെ. ഇ. മുഹമ്മദ് മുസ്‌ലിയാര്‍, ശ്രീ. കെ. എസ്‌സിയാദ്, ശ്രീ. സത്യന്‍ കോനാട്ട് എന്നിവര്‍മുഖ്യാതിഥികളായി പങ്കെടുത്തു. അഡ്വ. ഹനീഫ് ഹുദവികാസര്‍കോഡ്മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
കോട്ടയംജില്ലയിലെ ഈരാട്ടുപേട്ടയില്‍ നടന്ന മനുഷ്യജാലികയില്‍ പാണക്കാട് സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായി ശബരിമല മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി, ഫാദര്‍ മാത്യു ചന്ദ്രന്‍ കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു. ഡോ. സുബൈര്‍ഹുദവിമുഖ്യപ്രഭാഷണവും മഅ്മൂന്‍ ഹുദവി വണ്ടൂര്‍ അനുഗ്രഹ പ്രഭാഷണവും നിര്‍വ്വഹിച്ചു. ആലപ്പുഴയില്‍ നടന്ന മനുഷ്യജാലിക വിളമ്പര റാലി പാനൂര്‍ പുത്തന്‍പുരയില്‍ നിന്ന് ആരംഭിച്ച് തൃക്കുന്നപ്പുഴയില്‍ അവസാനിച്ചു. പൊതുസമ്മേളനം കെ. സി വേണുഗോപാല്‍എം. പി ഉദ്ഘാടനം ചെയ്തു. നൗഫല്‍ വാഫി അധ്യക്ഷത വഹിച്ചു. ജാബിര്‍ഹുദവിതൃക്കരിപ്പൂര്‍മുഖ്യപ്രഭാഷണം നടത്തി.
കൊല്ലംജില്ലയിലെ അഞ്ചലില്‍ നടന്ന മനുഷ്യജാലിക വിളമ്പര റാലി കോളേജ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. പൊതുസമ്മേളനം സഈദ്‌ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌റാഫി റഹ്മാനി അധ്യക്ഷത വഹിച്ചു. ഹാജി ഇബ്രാഹീംകുട്ടി അഞ്ചല്‍, അഡ്വ. സക്കീര്‍ ഹുസൈന്‍മുഖ്യാതിഥികളായ വേദിയില്‍ കുഞ്ഞാലന്‍ കുട്ടി ഫൈസിമുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
തിരുവനന്തപും ജില്ലയിലെ മനുഷ്യജാലിക വിളമ്പര റാലി ആലമൂട് നിന്നും ആരംഭിച്ച് കണിയാപുരം റയില്‍വേ പരിസരത്ത് സമാപിച്ചു. ജലീല്‍ കണിയാപും മുഖ്യാതിഥിയായിരുന്നു. സഈദ്മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം മാസ്റ്റര്‍ ചുഴലി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ നടന്ന മനുഷ്യജാലിക വിളമ്പര റാലി താഴെ മവ്വഞ്ചേരിയില്‍ നിന്ന് ആരംഭിച്ച് വണ്ട്യാല സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. സദാനന്തന്‍ഡി. വൈ. എസ്. പി ഉദ്ഘാടനം ചെയ്തു. മുജീബ്‌ഫൈസി പൂലോട്മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
വയനാട്ജില്ലയിലെ മേപ്പാടിയിലെ മനുഷ്യജാലിക വിളമ്പര റാലി മേപ്പാടിസ്‌കൂള്‍ ഗ്രൗണ്ട് പരിസരത്ത് നിന്ന് ആരംഭിച്ച് ബസ്റ്റാന്റില്‍ സമാപിച്ചു. പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. ടിഹംസ ഉസ്താദ് അധ്യക്ഷനാകുന്ന വേദിയില്‍ നാസര്‍ഫൈസികൂടത്തായിമുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കാസര്‍കോഡ്കാഞ്ഞങ്ങാട് നടന്ന മനുഷ്യജാലിക വിളമ്പര റാലി പുതിയകോട്ട മഖാം പരിസരത്ത് നിന്ന് ആരംഭിച്ച് ഓറഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപം സമാപിച്ചു. ഇ. ചന്ദ്രശേഖരന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഫാദര്‍ മാത്തിന്‍ രായപ്പന്‍, സ്വാമി പ്രേമാനന്ദ എന്നിവര്‍മുഖ്യാതിഥിയായി പങ്കെടുത്തു. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവിആലുവ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. .
ദക്ഷണകന്നട ഉപ്പിനങ്ങാടിയില്‍ നടന്ന മനുഷ്യജാലിക ശ്രീ. ബി. രാമനാഥ്‌റായ് ഉദ്ഘാടനം ചെയ്തു. ശ്രീ. ഐവാന്‍ ടിസൂസ, യു. ടിഖാദര്‍, ഭാസ്‌കര്‍ റായ് എന്നിവര്‍മുഖ്യാതിഥികളായി പങ്കെടുക്കുന്ന വേദിയില്‍ത്വാഖ അഹ്മദ്മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുസ്ഥഫ അഷറഫി കക്കുപ്പടിമുഖ്യപ്രഭാഷണം നടത്തി. സ്വദഖതുള്ളഫൈസി പ്രസംഗിച്ചു. കൊടക് നപോക്ലുവില്‍ നടന്ന മനുഷ്യജാലിക വിളമ്പര റാലി പഴയതാലൂക്ക് ജുമുഅത്ത് പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് മാര്‍ക്കറ്റ്‌മൈതാനിയില്‍ അവസാനിച്ചു. പൊതുസമ്മേളനം ആരിഫ് ഫൈസി ഉദ്ഘാടനം ചെയ്തു. ശ്രീ, ശ്രീ,ശ്രീ, ബസവലിംഗസ്വാമീജിശുശാന്താശ്രമ ബസവ പട്ടണ, അബ്ദുള്ളഫൈസികൊടക്, റെഫറന്റ ഫാദര്‍ ഫെഡ്രിക്ക് അനില്‍കുമാര്‍മംഗളൂര്‍ എന്നിവര്‍മുഖ്യാതിഥികളായി പങ്കെടുത്തു. അബ്ദുല്‍അസീസ്ദാരിമിമൂഡിഗര മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
ചിക്മഗ്ലൂര്‍ നടന്ന മനുഷ്യജാലിക വിളമ്പര റാലി ബിളഗുള നൂറുല്‍ഹുദാജുമാ മസ്ജിദില്‍ നിന്ന് ആരംഭിച്ച് മുഡ്കരെ സമാപിക്കും. ഖാസിം ഉസ്താദ്തായലങ്ങാടി ഉദ്ഘാടനം ചെയ്തു. എം. എ അഹ്മബ്ബ അധ്യക്ഷനാവുന്ന വേദിയില്‍എം. എല്‍. എ നിങ്കയ്യ, എം. കെ പ്രാണേശ്, അബ്ബാസ്ഹാജി, സി. കെ ഇബ്രാഹീം ഹാജി എന്നിവര്‍മുഖ്യാതിഥികളായി പങ്കെടുക്കും. യാസിര്‍ അറഫാത്ത് കൗസരി മംഗലാപുരംമുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ബാംഗ്ലൂരില്‍ നടന്ന മനുഷ്യജാലിക ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് ഉദ്ഘാടനം ചെയ്തു. ഫാദര്‍ ജോണി മാത്യുമുഖ്യാതിഥിയായി പങ്കെടുക്കുന്ന വേദിയില്‍ അനീസ്‌കൗസരിമുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. അസ്‌ലംഫൈസി അധ്യക്ഷത വഹിച്ചു.
ആസാമില്‍ നടന്ന മനുഷ്യജാലികയില്‍ആസാം ടീച്ചേഴ്‌സ് യൂണിയന്‍ സെക്രട്ടറിഹൊരേന്ദ്രനാഥ്‌ദേക ഉദ്ഘാടനം ചെയ്തു. സദ്ദാം ഹുസൈന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. കൃഷ്ണറോവിന്ദ, മുതീര്‍ റഹ്മാന്‍ എന്നിവര്‍മുഖ്യാതിഥികളായി പങ്കെടുത്തു. ഹൈദരാബാദില്‍ നടന്ന മനുഷ്യജാലിക സൈനുദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തു. സൈതലവിഹുദവി അധ്യക്ഷത വഹിച്ചു. റഹ്‌സല്‍കോഴിക്കോട് പ്രമേയ പ്രഭാഷണം നടത്തി. ശാഫി പുലാമന്തോള്‍ പ്രസംഗിച്ചു.

Related Articles