Current Date

Search
Close this search box.
Search
Close this search box.

നാടിനു വേണ്ടി സംസാരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക: ടി.വി ചന്ദ്രമോഹന്‍

മൂന്നുപീടിക: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി സംസാരിക്കുന്നവരെ ജാതിമതസംഘടനാ വ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കണമെന്നു ടി.വി ചന്ദ്രമോഹന്‍. തൃശൂര്‍ ജില്ലാ എസ് കെ എസ് എസ് എഫ് ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതാകക്ക് അനുസരിച്ചു ഇതിഹാസങ്ങളേയും മതകീയ കാഴ്ചപ്പാടുകളെയും വളച്ചൊടിക്കുന്ന ഈ കാലത്തു ഇത്തരം വേദികളാണ് സമാദാന കാംക്ഷികളുടെ സംഘമാണെന്നും, മത ചിഹ്നങ്ങളോ ആശയങ്ങളോ അടയാളങ്ങളെയോ ബഹുമാനിക്കാത്തതാണ് ഇന്ന് കാണുന്ന തമ്മിലടിയുടെ മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇ.ടി ടൈസണ്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായ സമാപന സമ്മേളനത്തില്‍ സമൂഹത്തിലെ നാനാതുറയിലെ പ്രഗത്ഭര്‍ ജാഥാനായകന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയെ സ്വീകരിച്ചു. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ വ്യവസ്ഥിതിയെ സ്വീകരിക്കാന്‍ കഴിയാത്ത ഏദൊരാള്‍ക്കും ഈ നാടിനേക്കാള്‍ അനുയോജ്യ സ്ഥലം കണ്ടെത്തി അങ്ങോട്ട് ആട് മേക്കാന്‍ പോക്കലാണ് നല്ലതെന്നും വൈവിദ്യങ്ങളുടെ പറൂദിസയായ ഇന്ത്യന്‍ സംസ്‌കൃതി ലോകത്തിനു മാത്രകയാണെന്നും സമാപന സംഘമത്തില്‍ സംസാരിച്ച ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശോഭാ സുബിന്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. ശറഫുദ്ധീന്‍ മൗലവി വെന്മേനാട്, അബൂബക്കര്‍ കാസിമി, പി എ സൈദ് മുഹമ്മദ് ഹാജി, ഹുസ്സൈന്‍ ദാരിമി, മുസ്തഫ ഉസ്മാന്‍ കൊരട്ടിക്കര, ഹൈദര്‍ ഹാജി, സുലൈമാന്‍ ഹാജി , റാഫി അന്‍വരി, സിദ്ധീഖ് ഫൈസി, ശിഹാബുദ്ധീന്‍, ഇബ്രാഹീം ഫൈസി പഴുന്നാന, ഷിയാസലി വാഫി, മഹറൂഫ് വാഫി, സത്താര്‍ ദാരിമി, സിദ്ധീഖ് ഫൈസി മങ്കര, ഗഫൂര്‍ അണ്ടത്തോട്, സലാം, സിറാജ് തെന്നല്‍ തുടങ്ങി പ്രഗത്ഭര്‍ സന്നിഹിതരായിരുന്നു.

Related Articles