Current Date

Search
Close this search box.
Search
Close this search box.

നഹാസ് മാള എസ്.ഐ.ഒ ദേശീയ പ്രസിഡന്റ്

കോഴിക്കോട്: 2017-18 പ്രവര്‍ത്തന കാലയളവിലേക്കുള്ള എസ്.ഐ.ഒ ദേശീയ പ്രസിഡന്റായി നഹാസ് മാള (കേരള) തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ജനറല്‍ സെക്രട്ടറിയായി ഹലീഖ് അഹ്മദ് ഖാനെ (തെലുങ്കാന) നിയമിച്ചു. ലബീബ് ഷാഫി (കര്‍ണാടക), ജസീം പി.പി (കേരള), സയ്യിദ് അസ്ഹര്‍ (തെലുങ്കാന), തൗസീഫ് അഹ്മദ് (കര്‍ണാടക), അബ്ദൂല്‍ വദൂദ് (വെസ്റ്റ് ബംഗാള്‍) എന്നിവരെ വകുപ്പ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. മറ്റു ദേശീയ സമിതി അംഗങ്ങളായി ഖാന്‍ യാസിര്‍ (ഡല്‍ഹി), ലഈഖ് അഹ്മദ് ഖാന്‍ (തെലുങ്കാന), അബുല്‍ അഅ്‌ലാ (ദല്‍ഹി), അലിഫ് ശുക്കൂര്‍ (എ.എം.യു), സല്‍മാന്‍ അഹ്മദ് (മഹാരാഷ്ട്ര), കെ. സിറാജുല്‍ ഹസന്‍ (തമിഴ്‌നാട്),  സാദത്ത് ഖലീഫ (ഡല്‍ഹി), സുഹൈല്‍ ഹുസൈന്‍ (ആന്ധ്യപ്രദേശ്), തൗഫീഖ് കെ.പി (കേരള), മുസ്തജാബ് ഖാത്വിര്‍ (മഹാരാഷ്ട്ര), സുഹൈബ് സി.ടി (കേരള), രഹാന്‍ ഫസല്‍ (മഹാരാഷ്ട്ര) എന്നിവരെ തെരഞ്ഞെടുത്തു. മലപ്പുറം ശാന്തപുരം അല്‍ജാമിഅയില്‍ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സാര്‍ ഉമരി നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ സാദത്തുള്ള ഹുസൈനി  പങ്കെടുത്തു.

Related Articles