Current Date

Search
Close this search box.
Search
Close this search box.

നവസാമൂഹ്യ പ്രസ്ഥാനങ്ങള്‍ ഐക്യപ്പെടണം: സോളിഡാരിറ്റി

പെരിന്തല്‍മണ്ണ: ഭീകരവേട്ടയുടെ മറ സൃഷ്ടിച്ച് ജനാധിപത്യപ്രസ്ഥാനങ്ങളെയും സാമൂഹ്യസംവിധാനങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ചെയ്യുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു.  ഇസ്‌ലാം സന്തുലിതമാണ് എന്ന പ്രമേയത്തില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ശാന്തപുരത്ത് സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.  മതപ്രബോധകരെയും നവസാമൂഹ്യ പ്രസ്ഥാനങ്ങളെയും ഭീകരമുദ്ര ചാര്‍ത്തി ഒതുക്കാന്‍ ശ്രമിക്കുന്നു.  ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പോലും ഏറ്റുമുട്ടല്‍ കൊലകള്‍ സംഭവിക്കുന്നത് ഭീതിജനകമായ സാഹചര്യമായി സോളിഡാരിറ്റി വിലയിരുത്തുന്നു.  ജനാധിപത്യത്തിന്റെ പുനര്‍മാനവീകരണത്തിനായി നവസാമൂഹ്യ പ്രസ്ഥാനങ്ങള്‍ ഐക്യപ്പെടണം എന്ന് സമ്മേളനം ആഹ്വാനം ചെയ്തു.  
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, പ്രബോധനം സീനിയര്‍ സബ്എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട്, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഹബീബ് ജഹാന്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി റംസി ഷബീര്‍ എന്നിവര്‍ സംസാരിച്ചു.  ജില്ലാ പ്രസിഡണ്ട് പി. മിയാന്‍ദാദ് അധ്യക്ഷത വഹിച്ചു. വി. അനസ് വളാഞ്ചേരി സ്വാഗതം പറഞ്ഞു.

Related Articles