Current Date

Search
Close this search box.
Search
Close this search box.

നബിദിന ഘോഷയാത്രക്കുനേരെ അക്രമം നടപടി വേണം – സമസ്ത

ചേളാരി: താനൂര്‍ ഉണ്യാല്‍ മിസ്ബാഹുല്‍ഹുദാ ഹയര്‍ സെക്കണ്ടറി മദ്‌റസയിലെ നബിദിനഘോഷയാത്രക്കുനേരെ അതിക്രൂരവും പൈശാചികവുമായി അക്രമം നടത്തിയവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍ പി.എ.ജബ്ബാര്‍ ഹാജി എന്നിവര്‍ ആവശ്യപ്പെട്ടു.

ഉണ്യാല്‍ സംഘര്‍ഷം നബിചര്യക്ക് വിരുദ്ധം: ജമാഅത്തെ ഇസ്ലാമി

മലപ്പുറം: നബിദിന റാലിക്കിടെ ഉണ്യാലില്‍ ഇരുവിഭാഗം സുന്നീസംഘടനകള്‍ക്കിടയില്‍ ഉടലെടുത്ത സംഘര്‍ഷം അക്രമങ്ങളിലേക്ക് നീങ്ങുകയും നിരവധി പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ ജമാഅത്തെ ഇസ്്‌ലാമി മലപ്പുറം സെക്രട്ടറിയറ്റ് ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി.
ഇസ്്‌ലാമിക സാഹോദര്യത്തിന്റെയും വിട്ടുവീഴ്ചയുടെയും സംയമനത്തിന്റെയും പ്രവാചകപാഠങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ ഇരുവിഭാഗവും തയ്യാറാവേണ്ടതുണ്ട്.  ഇരുവിഭാഗങ്ങളുടെയും നേതൃത്വങ്ങള്‍ വിഷയത്തില്‍ സത്വരമായി ഇടപെട്ട് സമാധാനം പുനസ്ഥാപിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും മുന്‍കൈയെടുക്കണം.  അക്രമങ്ങള്‍ക്ക് രാഷ്ട്രീയ വര്‍ണം കൈവരുന്നത് തടയാന്‍ നിയമപാലകരും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ബഷീര്‍ സ്വാഗതം പറഞ്ഞു.  ഹബീബ് ജഹാന്‍, മുസ്തഫാ ഹുസൈന്‍, ഡോ. അബ്ദുന്നാസര്‍ കുരിക്കള്‍, എന്‍.കെ. സദ്്‌റുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.  മീഡിയാ സെക്രട്ടറി പി.എം. മീരാന്‍ അലി നന്ദി പറഞ്ഞു.

 

Related Articles