Current Date

Search
Close this search box.
Search
Close this search box.

നബിദിനാഘോഷങ്ങള്‍ മൂല്യവത്താകണം: ഹമീദലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: സഹജീവികളോടുംസ്വരാജ്യത്തോടുമുള്ളസ്‌നേഹവും പരസ്പ സൗഹൃദവും സഹിഷ്ണുതയും ശക്തിപ്പെടുത്താനുള്ള അവസരമായി നബിദിന പരിപാടികളെ ഉപയോഗപ്പെടുത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ്ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയ സംസ്ഥാന സമിതി നബിദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം നടത്തുന്ന നബിദിനാഘോഷം ഗുണകാംക്ഷാപരവും മൂല്യവത്തും ആയിരിക്കണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തലൂര്‍, റശീദ്‌ഫൈസി വെള്ളായിക്കോട്, മജീദ് മാസ്റ്റര്‍ കൊടക്കാട്, ബശീര്‍ഫൈസി ദേശമംഗലം, വി.കെ.എച്ച് റശീദ് മാസ്റ്റര്‍, അഹ്മദ് വാഫി കക്കാട്, ആശിഖ് കുഴിപ്പുറം, അബ്ദുല്‍ ഗഫൂര്‍ അന്‍വരി എന്നിവര്‍ സംബന്ധിച്ചു.

Related Articles