Current Date

Search
Close this search box.
Search
Close this search box.

‘നബിചര്യ കാലവും ദൗത്യവും’ സെമിനാര്‍ ഡിസംബര്‍ 8-ന് തിരൂരില്‍

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ കമ്മറ്റി 2017 നവംബര്‍ 20ഡിസംബര്‍ 25 വരെ നടത്തുന്ന ‘നബിചര്യ കാലവും ദൗത്യവും’ എന്ന കാമ്പയിന്റെ ഭാഗമായി തിരൂരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 8-ന് വാഗണ്‍ട്രാജഡി ടൗണ്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് ഉല്‍ഘാടനം ചെയ്യും. കെ.പി. രാമനുണ്ണി, ഹാശിം ഹദ്ദാദ് തങ്ങള്‍, ഡോ. അബ്ദുല്‍ മജീദ് സ്വലാഹി, വി.ടി. അബ്ദുല്ലകോയ തങ്ങള്‍, എം.സി. നസീര്‍  തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസഘം രൂപീകരിച്ചു. ഡോ. അഅബ്ദുന്നാസര്‍ കുരിക്കള്‍ (ചെയര്‍മാന്‍), അബൂബക്കര്‍ പി. (ജനറല്‍ കണ്‍വീനര്‍), ശംസുദ്ദീന്‍ കെ. (പ്രതിനിധി), അബ്ദുല്‍ ഖാദര്‍ കെ.പി. (പ്രചാരണം), സലീം സി.പി. (പ്രസ്സ് & മീഡിയ), സൈനുദ്ദീന്‍ കോട്ട് (സൗണ്ട്), മജീദ് അന്നാര (ട്രാഫിക്), വഹാബ് വൈലത്തൂര്‍ (വളണ്ടിയര്‍), വി.കെ. അബ്ദുല്‍ ലത്തീഫ് (റിസപ്ഷന്‍) എന്നിവരെ നിയോഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് ജഹാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സമിതിയംഗങ്ങളായ ഡോ. അഅബ്ദുന്നാസര്‍ കുരിക്കള്‍, ബഷീര്‍ പറവണ്ണ, ലത്തിഫ് താനൂര്‍, വി.കെ. അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

 

Related Articles