Current Date

Search
Close this search box.
Search
Close this search box.

നന്മയുള്ള നാളേക്കു വേണ്ടി വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം: എസ്.ഐ.ഒ

തൃക്കരിപ്പൂര്‍: നാട്ടില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും അസഹിഷ്ണുതയും ആശങ്കാജനകമാണെന്നും നന്മയുള്ള നല്ല നാളേക്കു വേണ്ടി വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നു എസ്.ഐ.ഒ സംഘടിപ്പിച്ച സവിയ്യ ക്യാമ്പ് അഭിപ്രായപെട്ടു. മനസ്സില്‍ നന്മയും സൗഹാര്‍ദവും ഉള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എസ്.ഐ.ഒ തൃക്കരിപ്പൂര്‍ യൂനിറ്റ് സംഘടിപ്പിച്ചിരുന്ന ബ്രൈറ്റ് ടീന്‍ സമ്മര്‍ ക്യാമ്പിന്റെ തുടര്‍ച്ചയായിരുന്നു സവിയ്യ.
ഐ.സി.സി സെക്രട്ടറി ലത്തീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹിഷാം മാസ്റ്റര്‍ കണ്ണൂര്‍, റഹ്മാന്‍ അസ്ഹരി, അലി മന്‍സൂര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. എസ്.ഐ.ഒ യൂണിറ്റ് പ്രസിഡന്റ് ഫൈസാന്‍ സ്വാഗതവും സെക്രട്ടറി ശമല്‍ നന്ദിയും പറഞ്ഞു. സവാദ്, മുസമ്മില്‍, ആഷിഖ്, റാസി, സജാദ് ജി.ഐ.ഒ പ്രവര്‍ത്തകരായ ജസീറ ബഷീര്‍ , ഫാത്തിമ മര്‍വ, ഷിഫ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Related Articles