Current Date

Search
Close this search box.
Search
Close this search box.

‘നജീബ് ഡേ’ പ്രതിഷേധ സംഗമം നടത്തി

കണ്ണൂര്‍: ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബിനെ ഉടന്‍ കണ്ടെത്തണമെന്നും അതിനുത്തരവാദികളായ എ.ബി.വി.പി സംഘ്പരിവാര്‍ ഗുണ്ടകളെ ഉടന്‍  നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അതിന് തയ്യാറാകാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എസ്.ഐ.ഒ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ജവാദ് അമീര്‍ പറഞ്ഞു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘നജീബ് ഡേ’ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ ജില്ല സെക്രട്ടറി മുഹ്‌സിന്‍ ഇരിക്കൂര്‍,  മീഡിയ സെക്രട്ടറി മശ്ഹൂദ് കാടാച്ചിറ, ജില്ല സമിതിയം പി.സി.എം അജ്മല്‍  എന്നിവര്‍ സംസാരിച്ചു. സഫ്രിന്‍ ഫര്‍ഹാന്‍, നഈം സകരിയ്യ, സിനാന്‍ നാസര്‍, ശിനാസ് അഴീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles