Current Date

Search
Close this search box.
Search
Close this search box.

‘നജീബ് അഹമ്മദ്: പ്രതിഷേധ ചത്വരം തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍’

പാലക്കാട്: ജെ.ന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഐ.ഒ – ജി.ഐ.ഒ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

പാലക്കാട് ശകുന്തള ജംഗ്ഷനില്‍ തീര്‍ത്ത പ്രതിഷേധ ചത്വരത്തിന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അജ്മല്‍ മമ്പാട് അഭിവാദ്യം അര്‍പ്പിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷമീര്‍ബാബു, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് സുഹദ സുലൈമാന്‍,എസ്.ഐ.ഒ ജില്ലാ സെക്രട്ടറി അനീസ് കെ, സെക്രട്ടറി റിഷാദ്, നബീല്‍, തബ്‌സീം, ജി.ഐ.ഒ സെക്രട്ടറി ഷാഹിന്‍,ഹിബ, റഷീദ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles