Current Date

Search
Close this search box.
Search
Close this search box.

നജീബിന്റെ തിരോധാനം;കൂട്ടായ പ്രക്ഷോഭങ്ങളുയരേണ്ടത് അനിവാര്യം

കോഴിക്കോട്: ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനത്തെ തുടര്‍ന്ന് രാജ്യത്തെ കാമ്പസുകളില്‍ രൂപപ്പെട്ടിട്ടുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ പൊതുസമൂഹം ഏറ്റെടുത്ത് ശക്തിപ്പെടുത്തണമെന്ന് ‘കാമ്പസ് തിരോധാനങ്ങളുടെ രാഷ്ട്രീയം’ പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. വിദ്യാര്‍ഥി പ്രതിപക്ഷത്ത് നിന്നും ഫാഷിസ്റ്റ് ഭരണകൂടത്തിന് നേരേ ഉയരുന്ന ചോദ്യങ്ങളെ രാഷ്ട്രീയ ഗിമ്മിക്കുകള്‍ കൊണ്ട് തമസ്‌കരിക്കാമെന്നത് മോദി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണ്. നീതിക്കു വേണ്ടി ഉയരുന്ന കാമ്പസ് ശബ്ദങ്ങള്‍ രാജ്യത്തിന്റെ പ്രതീക്ഷയായി വളരുന്നതില്‍ സംഗമം അതിയായ സന്തോഷം രേഖപ്പെടുത്തി. അതേസമയം, കാമ്പസുകളില്‍ അടിച്ചമര്‍ത്തപ്പെടുന്ന വിദ്യാര്‍ഥികളുടെ രാഷ്ട്രീയ അസ്ഥിത്വത്തെ മറച്ച് പിടിച്ച് കൊണ്ട് അരങ്ങേറുന്ന സമര നാടകങ്ങള്‍ക്ക് സംഘ് ഫാഷിസത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നും പ്രതിഷേധ സ,ംഗമം അഭിപ്രായപ്പെട്ടു.
‘കാമ്പസ് തിരോധാനങ്ങളുടെ രാഷ്ട്രീയം’ എന്ന തലക്കെട്ടില്‍ ഡെമോക്രസി ഡയലോഗ് ഫോറം സംസ്ഥാന കമ്മിറ്റിയാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍, പ്രമുഖ ആക്ടിവിസ്റ്റ് സുദീപ് കെ.എസ്, കെ.എം.വൈ.എഫ് സംസ്ഥാന സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി റുക്‌സാന, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷംസീര്‍ ഇബ്രാഹീം, എന്‍.എസ്.എല്‍ സംസ്ഥാന സെക്രട്ടറി ഫാരിസ് കൊടുവള്ളി, ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ കാച്ചടി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി, ഡി.ഡി.എഫ് സംസ്ഥാന കമ്മറ്റി അംഗം കെ.എസ് നിസാര്‍ എന്നിവര്‍ സംസാരിച്ചു. ഫറൂഖ് കോളേജ് വിദ്യാര്‍ഥി ആയിഷ നൗറിന്‍ കവിത അവതരിപ്പിച്ചു. ഡി.ഡി.എഫ് സംസ്ഥാന കമ്മറ്റി അംഗം പ്രദീപ് നെന്മാറ അധ്യക്ഷത വഹിച്ച സംഗമത്തില്‍ ഡി.ഡി.എഫ് കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ അബ്ദുറഹീം സ്വാഗതവും ജില്ലാ അസി. കോഡിനേറ്റര്‍ അസ്മ മന്‍ഹാം നന്ദിയും പറഞ്ഞു.

Related Articles