Current Date

Search
Close this search box.
Search
Close this search box.

നജീബിന്റെ കുടുംബത്തിന് നേരെ നടന്ന പോലിസ് അതിക്രമം അന്വേഷിക്കണം

ഡല്‍ഹി: 2017 ജനുവരി 28-ന് പുലര്‍ച്ചെ നാലുമണിയോടെ നാലു ജീപ്പുകളിലായി എത്തിയ ഡല്‍ഹി പോലിസും ലോക്കല്‍ പോലിസും നജീബിന്റെ അമ്മാവനായ അഷ്‌റഫ് ഖാദിരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയുണ്ടായി. ഒന്ന് വാതിലില്‍ മുട്ടുക പോലും ചെയ്യാതെയാണ് അമ്പതോളം വരുന്ന പോലിസുകാര്‍ വീട്ടിലേക്ക് ബലംപ്രയോഗിച്ച് വീട്ടിലേക്ക് പ്രവേശിച്ചത്. അവരുടെ കൈയ്യില്‍ സെര്‍ച്ച് വാറന്റ് പോലും ഉണ്ടായിരുന്നില്ല.
6-ഉം 11-ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും, സ്ത്രീകളും അടക്കമുള്ള കുടുംബാംഗങ്ങള്‍ ആ സമയത്ത് വീട്ടിനകത്ത് ഉണ്ടായിരുന്നു. സ്ത്രീകള്‍ കയ്യേറ്റം ചെയ്യപ്പെട്ടു, എണ്‍പത് വയസ്സിലധികം പ്രായമുള്ള നജീബിന്റെ മുത്തശ്ശനെ പോലിസ് വെറുതെവിട്ടില്ല. അതിന്റെ ആഘാതത്തില്‍ നിന്നും അദ്ദേഹം ഇനിയും മോചിതനായിട്ടില്ല. വീടിനകവും, പുറവുമെല്ലാം വീഡിയോയില്‍ പകര്‍ത്തിയ പോലിസ്, വീട്ടുകാരുടെ മൊബൈലുകളുടെ ഇ.എം.ഈ.ഐ നമ്പര്‍ എഴുതിവാങ്ങിയിട്ടുണ്ട്.
ജെ.എന്‍.യു കാമ്പസില്‍ നിന്നും നജീബ് എന്ന യുവവിദ്യാര്‍ത്ഥിയെ കാണാതായിട്ട് നൂറ് ദിവസത്തിലധികം കഴിഞ്ഞു. സര്‍ക്കാറിനോടും, പോലിസിനോടും, ജെ.എന്‍.യു അധികൃതരോടും വിദ്യാര്‍ത്ഥികളും, പൗരന്‍മാരും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ആരുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ലഭിക്കുന്നില്ല എന്നതാണ് നിലവിലെ സ്ഥിതിവിശേഷം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നജീബിന്റെ അമ്മാവന് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് നജീബിന്റെ കൂട്ടുകാരില്‍ ഒരാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയുണ്ടായി. ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ നജീബിനെ കാണാതായതല്ല, മറിച്ച് കാണാതാക്കിയതാണ് എന്ന ഞങ്ങളുടെ വാദത്തെ ശക്തിപ്പെടുത്തുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഡല്‍ഹി പോലിസ് തിരിച്ചറിയുന്നില്ലെ?
നജീബിന്റെ തിരോധാനത്തിന് ഉത്തരവാദികളായവര്‍ ഭരണകൂട ശക്തി ഉപയോഗിച്ച് സ്വയംരക്ഷക്കുള്ള വഴികള്‍ നോക്കുകയും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും, നജീബിന് നീതി ലഭിക്കാന്‍ പോരാടുന്നവരെ വേട്ടയാടുകയും ചെയ്യുകയാണ് ഇപ്പോള്‍. നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനെയാണ് അവര്‍ പ്രത്യേകം ലക്ഷ്യം വെച്ച് ആക്രമിക്കുന്നത്. അവരെ ഒറ്റപ്പെടുത്താനും, ഫയല്‍ ചെയ്ത കേസ് പിന്‍വലിപ്പിക്കാനുമാണ് അക്കൂട്ടര്‍ ഇതെല്ലാം ചെയ്യുന്നത്.
അധികാരത്തിലിരിക്കുന്ന ഇന്നത്തെ ആളുകളെ സംബന്ധിച്ചിടത്തോളം അധികാരികളെയും, നയങ്ങളെയും ചോദ്യം ചെയ്യുന്ന പൗരന്‍മാര്‍ രാജ്യദ്രോഹികളാണ്. ജനങ്ങളുടെ സമാധാനത്തിനും, സുരക്ഷക്കും ഭീഷണി ഉയര്‍ത്തുന്ന ഒരു സമീപനമാണിത്. 2014-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരകേന്ദ്രങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കമിടയില്‍ അസഹിഷ്ണുതയും, നിരാശയും ക്രമാതീതമായി വളര്‍ന്നിട്ടുണ്ട്. കൊലപാതകം, അക്രമം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ മൗനം അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും, സാധാരണ ജനങ്ങളുടെ മനസ്സില്‍ ഭയം വിതക്കുന്നതുമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
വിഷയത്തില്‍ ഇടപെട്ട്, നജീബിന് നീതി ഉറപ്പുവരുത്താന്‍ അധികൃതരോട് ഉത്തരവിടണമെന്ന് നമ്മുടെ ഭരണഘടനാ രക്ഷാധികാരിയും, ഇന്ത്യയുടെ രാഷ്ട്രപതിയുമായ ശ്രീ. പ്രണബ് മുഖര്‍ജിയോട് ഞങ്ങള്‍ അഭ്യാര്‍ത്ഥിക്കുന്നു.
നജീബിനെ എത്രയും പെട്ടെന്ന് കണ്ടെത്തി, കുറ്റവാളികളെ ശിക്ഷിക്കണമെന്നും, നജീബിന്റെ കുടുംബത്തിന് നേരെയുണ്ടായ പോലിസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കണമെന്നും, കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നജീബിനും കുടുംബത്തിനും നീതി പ്രദാനം ചെയ്യണമെന്നും, വിഷയവുമായി ബന്ധപ്പെട്ട ഹൈകോടതി വിധി പാലിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
നജീബിന്റെ ഉമ്മ ഫാത്തിമ, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ഇന്‍തിസാര്‍ നഈം, എ.ബി.എസ്.എ ദേശീയ സെക്രട്ടറി ലബീദ് ശാഫി, ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ടെ, ഐസ നേതാവ് ശഹല റാഷിദ്, ജമാഅത്തെ ഇസ്‌ലാമിയുടെ നദീം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles