Current Date

Search
Close this search box.
Search
Close this search box.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മാപ്പു പറയണമെന്ന് മുസഫര്‍ നഗര്‍ ഇരകള്‍

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ കൈരാന നഗരത്തില്‍ നിന്നും ഹിന്ദു കുടുംബങ്ങള്‍ കൂട്ടപാലായനം നടത്തേണ്ടിവന്നതായുളള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തം. റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിക്കണമെന്നും കമ്മീഷന്‍ മാപ്പുപറയണമെന്നും 2013 ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തിലെ ഇരകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കമ്മീഷന്‍ ഞങ്ങളുമായി സംസാരിക്കുകയുണ്ടായില്ല. ഇപ്പോള്‍ ഞങ്ങളെ കുറ്റവാളികളായി ചിത്രീകരിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിരിക്കുകയാണെന്ന് 2013 ലെ കലാപസമയത്ത് കുടുംബം ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഗ്രാമത്തില്‍ നിന്നും പാലയാനം ചെയ്യുകയും ഇപ്പോള്‍ കൈരാന നഗരത്തിലെ താമസക്കാരനുമായ ഷൗക്കത്തലി പറഞ്ഞു.
പേരുപരാമര്‍ശിക്കാത്ത 24 സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഈ മാസം 21 നാണ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയത്. കൈരാന നഗരത്തിലെ ഭൂരിപക്ഷ സമുദായത്തി (മുസ്‌ലിംകള്‍) ല്‍പ്പെട്ട യുവാക്കള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളോട് ആഭാസകരവും അശ്ലീലകരവുമായ രീതിയില്‍ പെരുമാറിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള ഉത്തരവാദപ്പെട്ട ഒരുസംവിധാനത്തിന് വര്‍ഗീയ സംഘര്‍ഷവും പിരിമുര്‍റുക്കവും സൃഷ്ടിക്കാന്‍ നിമത്തമായേക്കുന്ന വാര്‍പ്പുമാതൃക റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എങ്ങനെ കഴിയുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഫറാഹ് നഖ്‌വി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ഇത് വസ്തുതകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടല്ല. കലാപത്തിലെ ഇരകളുടെ ജീവിതഅവസ്ഥ പരിശോധിക്കുന്നതിനു പകരം അവരെ കുറ്റവാളികളായി മുദ്രകുത്താനാണ് ശ്രമിക്കുന്നത്. 2013 കലാപത്തിന് ശേഷം 25000 മുതല്‍ 30000 വരെ മുസ്‌ലിംകളെ കൈരാനയിലേക്ക് പുനരധിവസിപ്പിച്ചതോടെ ഇവിടുത്തെ ജനസംഖ്യയില്‍ വമ്പിച്ച മാറ്റം ഉണ്ടായതായും ഇത് മുസ്‌ലിം സമുദായം ഭൂരിപക്ഷ -മേധാവിത്വ സമുദായമായി മാറുന്നതിലേക്ക് നയിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
കമ്മീന്റെ വാദങ്ങള്‍ക്കെതിരെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറും രംഗത്ത്‌വന്നു. കൈരാന നേരത്തെതന്നെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണെന്നും 2011 ലെ സെന്‍സെസ് പ്രകാരം ഇവിടെ 80 ശതമാനവും മുസലിംകളാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുകാലമായി കമ്മീഷന്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ പ്രശനങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സമുദായ സൗഹൃദം തകര്‍ക്കുന്നതില്‍ നേരിട്ട് പങ്കുവഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വര്‍ഗീയ നിറം നല്‍കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്നും നിയമാധിഷ്ടിത വിഭാഗമായ കമ്മീഷന്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തിറക്കുന്നത് അതിന്റെ അന്തസത്തക്ക് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
കലാപത്തിനു ശേഷം 25000 മുസ്‌ലിംകളെ കൈരാനയിലേക്ക് മാറ്റിപ്പാര്‍ച്ചിട്ടുണ്ട് എന്നത് അവാസ്തവമാണ്. 270 കുടുംബങ്ങള്‍ അല്ലെങ്കില്‍ 2000 ത്തോളം പേരെ മാത്രമാണ് ഇവിടേക്ക് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. നേരത്തതന്നെ 80000 ത്തോളം മുസ്‌ലിംകളുള്ള അവിടെത്തെ ജനസംഖ്യയില്‍ ഇതെങ്ങെനെയാണ് മാറ്റമുണ്ടാക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അക്രമം ചൗധരി ചോദിച്ചു.
കലാപസമയത്ത് 70000 ത്തോളം മുസ്‌ലിംകള്‍ മുസഫര്‍നഗറില്‍ നിന്നു കുടിയിറക്കപ്പെട്ടപ്പോള്‍ കമ്മീഷന്‍ ‘കൂട്ടപാലായനം’ എന്ന പദപ്രയോഗം നടത്തിയിട്ടില്ലെന്നും നഖ്‌വി പറഞ്ഞു. 346 പേര്‍ കൂട്ടപാലായനം നടത്തി എന്നത് കമ്മീഷന്റെ ഭാവനാത്മക ചിത്രം മാത്രമാണെന്നും കമ്മീഷന്‍ മുസഫര്‍ നഗര്‍ കലാപത്തിലെ ഇരകളോട് മാപ്പുപറയണമെന്നും നിര്‍ഥകരമായ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles