Current Date

Search
Close this search box.
Search
Close this search box.

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മേവത് സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഗോ സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ദമ്പതികള്‍ കൊല്ലപ്പെടുകയും രണ്ട് മുസലിം പെണ്‍കുട്ടികള്‍ കൂട്ട മാനഭംഗത്തിന് ഇരയാവുകയും ചെയ്ത ഹരിയാനയിലെ മേവത് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ രണ്ടംഗ സംഘം സന്ദര്‍ശിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ നസീം അഹമ്മദ്, മെംബര്‍ പര്‍വീന്‍ ദവാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ആഗസ്ത് 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
രണ്ടുമണിക്കൂര്‍ നീണ്ടു നിന്ന സന്ദര്‍ശനത്തില്‍ ഇരകളുടെ കുടുംബക്കാരും പ്രദേശവാസികളും സംഭവത്തെപ്പറ്റി വിവരിച്ചതായും  ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് സുപ്രണ്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായും ദവാര്‍ പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അതിന്റെ അവസാന ഘട്ടത്തിലാണെന്നും ഇത് കമ്മീഷന്റെ വാരാന്തയോഗത്തില്‍ സമര്‍പ്പിക്കുമെന്നും ഇതില്‍ ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരക്കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താറിനോടാവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്ക് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില സംഘടനകളില്‍ നിന്നും രാജ്യത്തെ മുസലിംകള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടി നേരത്തെ ചെയര്‍മാന്‍ ആഭ്യന്തരമന്ത്രിക്ക് കത്തയിച്ചിരുന്നു.

Related Articles