Current Date

Search
Close this search box.
Search
Close this search box.

ദേശീയ ഐക്യസര്‍ക്കാറിന്റെ ഭാഗമാകാന്‍ ഹമാസിന് ക്ഷണം

അങ്കാറ: ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പങ്കാളിത്തം വഹിക്കാന്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) എക്‌സിക്യൂട്ടീവ് കമ്മറ്റി സെക്രട്ടറി സാഇബ് അരീഖാത് ഹമാസിനോട് ആവശ്യപ്പെട്ടു. അനുരഞ്ജനത്തിനുള്ള ഏകപോംവഴി അതാണെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനൊപ്പം തുര്‍ക്കി സന്ദര്‍ശിക്കുന്ന അദ്ദേഹം ചൊവ്വാഴ്ച്ച അങ്കാറയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഹമാസിന് കൂടി പങ്കാളിത്തമുള്ള ദേശീയ ഐക്യസര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നാം ഫലസ്തീനികള്‍ വിയോജിപ്പുകളുണ്ടാകുമ്പോള്‍ വെടിയുണ്ടകള്‍ക്ക് പകരം ബാലറ്റ് ബോക്‌സുകളെ ആശ്രയിക്കുന്നവരായിരിക്കണം. ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരണമാണ് ഞങ്ങള്‍ ഹമാസിന് മുന്നില്‍ വെക്കുന്നത്. അതിന് ശേഷം നിയമനിര്‍മാണ സഭ, പ്രസിഡന്റ് തെരെഞ്ഞെടുപ്പുകളിലേക്ക് തിരിയാം. കാരണം അത് മാത്രമാണ് അനുരഞ്ജനത്തിനുള്ള മാര്‍ഗം. എന്നും അരീഖാത് വിവരിച്ചു. ഫലസ്തീന്‍ അനുഞ്ജനം സാധ്യമാക്കുന്നതിനും നിലനിര്‍ത്തുന്നതിനും തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങളുടെ പിന്തുണക്കൊപ്പം യൂറോപിന്റെ പിന്തുണ കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫലസ്തീനികള്‍ക്കിടയിലുള്ള പിളര്‍പ്പിനെ ഉപയോഗപ്പെടുത്തുകയാണ് ഇസ്രയേല്‍. ഫലസ്തീന്‍ പ്രശ്‌നത്തിന് അന്തിമ പരിഹാരമുണ്ടാക്കാതിരിക്കാന്‍ അതിനെ ഉപയോഗപ്പെടുത്തുകയാണവര്‍ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles