Current Date

Search
Close this search box.
Search
Close this search box.

ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് ഗുലനെ തുര്‍ക്കിയിലെത്തിക്കല്‍: ജാവേശ് ഓഗ്‌ലു

അങ്കാറ: അമേരിക്കയില്‍ കഴിയുന്ന തുര്‍ക്കി വിമത നേതാവ് ഫത്ഹുല്ല ഗുലനെ നാട്ടിലെത്തിക്കല്‍ കേവലം കോടതി വ്യവഹാരമല്ല, മറിച്ച് തുര്‍ക്കിയുടെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലുദ് ജാവേശ് ഓഗ്‌ലു പറഞ്ഞു. നീതിപീഠത്തിന് മുന്നില്‍ ഹാജരാക്കാന്‍ തുര്‍ക്കി വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഗുലന്‍ 1999 മുതല്‍ അമേരിക്കയിലാണ് കഴിയുന്നത്. കഴിഞ്ഞ മാസം തുര്‍ക്കിയിലുണ്ടായ അട്ടിമറി ശ്രമത്തിന് പിന്നില്‍ അദ്ദേഹമാണെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിയിട്ട് ടിറ്റര്‍ സന്ദേശത്തിലൂടെയാണ് തുര്‍ക്കി മന്ത്രി ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തുന്ന അങ്കാറ സന്ദര്‍ശനത്തെ സുപ്രധാന സന്ദര്‍ശനം എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
പ്രദേശത്ത് സുപ്രധാനമായ നീക്കങ്ങള്‍ നടത്തുന്നതിന് അമേരിക്ക തുര്‍ക്കിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പല ചോദ്യചിഹ്നങ്ങളെയും അത് നീക്കം ചെയ്യും. ഫത്ഹുല്ല ഗുലന്റെ ഭീകരസംഘടനയെ ശരിയായി മനസ്സിലാക്കേണ്ടതും അനിവാര്യമാണ്. അത് ഒരു മതസംഘമല്ല, സാമ്പത്തി താല്‍പര്യങ്ങള്‍ക്കായി മതത്തെ ദുരുപയോഗം ചെയ്യുന്ന കടുത്ത ഭീകരസംഘടനയാണ്.

Related Articles