Current Date

Search
Close this search box.
Search
Close this search box.

ദൂമയില്‍ സൈനിക നടപടിക്കൊരുങ്ങി സിറിയന്‍ സേന

ദമസ്‌കസ്: കിഴക്കന്‍ ഗൂതക്കു ശേഷം സിറിയയിലെ വിമതരുടെ മറ്റൊരു ശക്തി കേന്ദ്രമായ ദൂമയിലേക്ക് സൈനിക നടപടി വ്യാപിപിക്കാനൊരുങ്ങി സിറിയന്‍ സൈന്യം. ദൂമയില്‍ നിന്നും ജെയ്ഷുല്‍ ഇസ്‌ലാം സായുധരെ തുടച്ചു നീക്കുക എന്ന ലക്ഷ്യമിട്ട് വലിയ നടപടിക്കൊരുങ്ങുന്നതെന്ന് സിറിയന്‍ സര്‍ക്കാര്‍ അനുകൂല പത്രം റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ ഗൂത പൂര്‍ണമായും വിമതരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തെന്നാണ് റഷ്യയുടെ പിന്തുണയുള്ള സിറിയന്‍ സഖ്യസേന അവകാശപ്പെടുന്നത്. സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശത്ത് വിമതര്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കും വരെ യുദ്ധം ചെയ്യുമെന്നാണ് സിറിയന്‍ സഖ്യസേനയുടെ പ്രഖ്യാപനം. മേഖല തിരിച്ച് വീണ്ടും പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

പതിനായിരക്കണക്കിന് സാധാരണക്കാരാണ് ദൂമയില്‍ ഉള്ളത്. അതേസമയം, തങ്ങള്‍ മേഖലയില്‍ തന്നെ തുടരുമെന്നാണ് ജെയ്ഷുല്‍ ഇസ്ലാം അറിയിച്ചത്. സൈനിക നടപടിയുടെ ഭാഗമായി കനത്ത സൈനിക സന്നാഹമാണ് ദൂമയില്‍ ഒരുക്കിയതെന്നും വിമതര്‍ നഗരം ഒഴിഞ്ഞു പോവാന്‍ സന്നദ്ധമായില്ലെങ്കില്‍ വലിയ കുരുതിയാകും ഇവിടെയുണ്ടാവുകയെന്നും അല്‍ വതന്‍ ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു. വളരെ അപകടാവസ്ഥയിലൂടെയാണ് മേഖല കടന്നുപോകുന്നതെന്നും ഗുരുതര പ്രശ്‌നമാണ് ഇവിടെ നേരിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

 

Related Articles