Current Date

Search
Close this search box.
Search
Close this search box.

ദൂമയില്‍ വിമതരുമായുണ്ടാക്കിയ കരാര്‍ യാഥാര്‍ത്ഥ്യമായില്ലെന്ന് റിപ്പോര്‍ട്ട്

ദൂമ: സിറിയയിലെ കിഴക്കന്‍ ദൂമയില്‍ വിമതരുമായി സൈന്യം ഒത്തുതീര്‍പ്പിലെത്തിയെന്ന വാര്‍ത്ത തെറ്റെന്ന് അധികൃതര്‍. വിമതരുടെ ശക്തികേന്ദ്രമായ ദൂമയില്‍ നിന്ന് വിമതര്‍ ഒഴിഞ്ഞുപോകാന്‍ സന്നദ്ധമായെന്നും ഇതിനായി കരാറിലെത്തിയെന്നും നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. തുടര്‍ന്ന് ദൂമയിലെ സൈനിക നടപടി അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ദൂമയിലെ കൗണ്‍സില്‍ മെമ്പര്‍ ഇയാദ് അബ്ദുല്‍ അസീസിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സിയാണ് ഞായറാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദൂമ വിട്ടുപോവാനായി വിമത സംഘടനയായ ജയ്ഷുല്‍ ഇസ്‌ലാമുമായി ധാരണയിലെത്തിയില്ലെന്നും വിമതര്‍ വടക്കന്‍ സിറിയയിലേക്ക് ഒഴിഞ്ഞുപോകുമെന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ അധികൃതര്‍ നിഷേധിച്ചിരിക്കുന്നത്.

ദൂമയില്‍ മാനുഷികമായ പരിഗണന നല്‍കി രക്ഷാപ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ചയും പുരോഗമിക്കുമെന്ന് ഇയാദ് പറഞ്ഞു. കിഴക്കന്‍ ഗൂതയിലെ വിതരുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമാണ് കിഴക്കന്‍ ദൂമ.

 

Related Articles