Current Date

Search
Close this search box.
Search
Close this search box.

ദുരിതാശ്വാസ പ്രദേശങ്ങളില്‍ സാന്ത്വന സമ്പര്‍ക്കവുമായി എം.ജി.എം

കോഴിക്കോട്: പ്രളയ ബാധിത പ്രദേശങ്ങളില്‍ മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമായി കെ.എന്‍.എം വനിതാ വിഭാഗമായ എം.ജി.എമ്മിന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന കര്‍മ പദ്ധതികള്‍ക്ക് കോഴിക്കോട് എം.ജി.എം സംസ്ഥാന കണ്‍വെന്‍ഷന്‍ രൂപം നല്‍കി സാന്ത്വനം, സമ്പര്‍ക്കം സന്ദര്‍ശനം എന്ന പ്രമേയത്തില്‍ സെപ്തംബര്‍ 5 മുതല്‍ ഒക്ടോബര്‍ 5 വരെ സംസ്ഥാന തലത്തില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ഗൃഹ സന്ദര്‍ശനം നടത്തും. പ്രളയബാധിതരായ സ്ത്രീകളുടെയും കുട്ടികളുടെയും ദീര്‍ഘകാല പുനരധിവാസത്തിനായുള്ള റിപ്പോര്‍ട്ട്
കെ.എന്‍.എം സംസ്ഥാന റിലീഫ് സെല്ലിന് കൈമാറും.

പ്രതിദിനം 25 വീടുകള്‍ സന്ദര്‍ശിച്ച് കൊണ്ട് ഒരു മാസ കാലംകൊണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യും. കെ.എന്‍.എം പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. എം.ജി.എം സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട് അധ്യക്ഷയായിരുന്നു. എ.
അസ്ഗറലി, ഡോ. സുല്‍ഫീക്കര്‍ അലി, പാലത്ത് അബ്ദുറഹ്മാന്‍ മദനി, സി. മുഹമ്മദ്, കെ.എം.എ അസീസ്, ആമിന അന്‍വാരിയ്യ, സൈനബാ ടീച്ചര്‍, സല്‍മ ടീച്ചര്‍,
സക്കീന നജാത്തീയ്യ, ഫാത്വിമാബി, സുആദ ടീച്ചര്‍ സംസാരിച്ചു.

Related Articles