Current Date

Search
Close this search box.
Search
Close this search box.

ദുരന്ത ബാധിത മേഖലകള്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ സന്ദര്‍ശിച്ചു

നിലമ്പൂര്‍: മഴക്കെടുതിയനുഭവിക്കുന്ന മലപ്പുറം ജില്ലയിലെ വിവിധ മേഖലകള്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം. ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍, നമ്പൂരിപ്പൊട്ടി, പുഴക്കല്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന്ന് പ്രത്യേക ഫണ്ട് സ്വരൂപിക്കുമെന്ന് അബ്ദുല്‍ അസീസ് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളും സംഘം സന്ദര്‍ശിച്ചു. സംസ്ഥാന അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍, ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ ഹബീബ് ജഹാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബഷീര്‍, സെക്രട്ടറി എം ഉമര്‍, എന്‍ കെ സദറുദ്ദീന്‍, അബ്ദുറഹീം.കെ, കെ പി അബ്ദുറഹ്മാന്‍, ലിയാഖത്തലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Related Articles