Current Date

Search
Close this search box.
Search
Close this search box.

ദാറുല്‍ ഈമാന്‍ മദ്രസകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന ഇരു മദ്രസകളിലും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതായി വിദ്യഭ്യാസ വിഭാഗം സെക്രട്ടറി ഇ.കെ സലീം അറിയിച്ചു. ഓരോ ക്ലാസുകളിലെയും കുട്ടികള്‍ക്ക് പ്രത്യേക സമയം നിര്‍ണയിച്ച് അധ്യാപകര്‍ ലൈവായി ക്ലാസ് എടുത്തുകൊടുക്കുകയാണ് ചെയ്യുന്നത്്.

അധ്യാപകരുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും അവസരമുണ്ട്. 85 ശതമാനം കുട്ടികളും ഓണ്‍ലൈന്‍ പഠനത്തില്‍ സംബന്ധിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്വി അറിയിച്ചു. ഓണ്‍ലൈന്‍ പഠനത്തെ രക്ഷിതാക്കള്‍ വളരെ നല്ല നിലയില്‍ സ്വാഗതം ചെയ്യുന്നുണ്ട്. ഒാൺലൈൺ പഠനത്തിനായി കൂടുതൽ മെച്ചപ്പെട്ട ആപ്ലിക്കേഷനുകൾ അവലംബിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് വ്യക്തമാക്കി.

Related Articles