Current Date

Search
Close this search box.
Search
Close this search box.

തെല്‍അവീവില്‍ നിന്ന് സൗദിയിലേക്ക് വിമാനം; ചര്‍ച്ച നടക്കുന്നതായി ഇസ്രയേല്‍ പത്രം

തെല്‍അവീവ്: ഫലസ്തീന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് വേണ്ടി തെല്‍അവീവിലെ ബെന്‍ഗുറിയോന്‍ എയര്‍പോര്‍ട്ടില്‍ നിന്നും സൗദിയിലേക്ക് വിമാനയാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് അമേരിക്ക, സൗദി അറേബ്യ, ഇസ്രയേല്‍, ഫലസ്തീന്‍ അതോറിറ്റി, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ ഉന്നതതല നേതൃ ചര്‍ച്ചകള്‍ നടക്കുന്നതായി ഇസ്രയേല്‍ പത്രമായ യെദിയോത് അഹരനോത്ത് വെളിപ്പെടുത്തുന്നു. പ്രസ്തുത വിമാനങ്ങള്‍ ഇസ്രയേലിന്റേതോ സൗദിയുടെതോ ആയിരിക്കില്ലെന്നും ചുരുങ്ങിയ സമയം ജോര്‍ദാനില്‍ നിര്‍ത്തിയ ശേഷമായിരിക്കും അവ യാത്ര തുടരുകയെന്നുമാണ് ലഭിച്ചിട്ടുള്ള വിവരം.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈയടുത്ത് പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിമാനം റിയാദില്‍ നിന്ന് നേരിട്ട് തെല്‍അവീവിലേക്കുള്ള യാത്ര നടത്തിയിരുന്നു. അതിനെ തുടര്‍ന്ന് അമേരിക്ക മുന്നോട്ടു വെച്ച നിര്‍ദേശമാണ് ഇസ്രയേലില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് വിമാന സര്‍വീസ് എന്നുള്ളത്. ഇസ്രയേലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.

Related Articles