Current Date

Search
Close this search box.
Search
Close this search box.

തെല്‍അവീവില്‍ ആക്രമണം നടത്തിയവരുടെ വീടുകള്‍ ഇസ്രയേല്‍ തകര്‍ത്തു

വെസ്റ്റ്ബാങ്ക്: രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തെല്‍അവീവില്‍ വെടിവെപ്പ് നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് ഫലസ്തീനികളുടെ വീടുകള്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ ഇസ്രയേല്‍ സൈന്യം തകര്‍ത്തു. യത്വ പ്രവിശ്യയിലെ അല്‍ഹൈലയിലേക്ക് ഇരച്ചെത്തിയ അധിനിവേശ സൈനികര്‍ വൈദ്യുതിബന്ധം വിഛേദിക്കുകയും ഇസ്രയേല്‍ അറസ്റ്റ് ചെയ്ത മുഹമ്മദ്, ഖാലിദ് മുഗാമറ എന്നിവരുടെ വീടുകള്‍ ഉപരോധിച്ച ശേഷം അവ തകര്‍ക്കുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.
വെസ്റ്റ്ബാങ്കിലെ ബനീ നുഐമിലുള്ള മുഹമ്മദ് തറായിറയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നില പൊളിച്ചുമാറ്റാനും ഇസ്രയേല്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ഇസ്രേയല്‍ റേഡിയോ പറഞ്ഞു. തറായിറ കിര്‍യാത് അര്‍ബ കുടിയേറ്റ കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തിന്റെ പേരിലാണ് ഈ നടപടിയെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. പ്രസ്തുത ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ യുവതി കൊല്ലപ്പെട്ടിരുന്നു.

Related Articles