Current Date

Search
Close this search box.
Search
Close this search box.

തെലങ്കാന വഖഫ് ബോര്‍ഡ് പാവങ്ങള്‍ക്കായി മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നു

ഹൈദരാബാദ്: തെലങ്കാന വഖഫ് ബോര്‍ഡ് പാവപ്പെട്ടവര്‍ക്കായി ആശുപത്രിയും മെഡിക്കല്‍ കോളേജും ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സലീമിന്റെ അധ്യക്ഷതയില്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന ബോര്‍ഡിന്റെ രണ്ടാമത്തെ യോഗമാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. പാവപ്പെട്ട മുസ്‌ലിംകള്‍ക്കായി വഖഫ് ബോര്‍ഡ് ഉടന്‍ ആശുപത്രി ആരംഭിക്കുമെന്ന് യോഗത്തിന് ശേഷം സലീം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും മറ്റ് മന്ത്രിമാരുമായും സംസാരിച്ചതിന് ശേഷം ഒരു മെഡിക്കല്‍ കോളേജ് കൂടി ആരംഭിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാവപ്പെട്ട ഹൃദ്രോഗികള്‍ക്കും കിഡ്‌നി രോഗികള്‍ക്കുമായി ബോര്‍ഡ് സാമ്പത്തിക സഹായം ചെയ്യും. വിവാഹമോചിതകള്‍ക്കും വിധവകള്‍ക്കും മാസാന്ത പെന്‍ഷന്‍ അനുവദിക്കും. ഇതു സംബന്ധിച്ച വിശദമായ റിപോര്‍ട്ട് തയ്യാറാക്കാന്‍ ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles