Current Date

Search
Close this search box.
Search
Close this search box.

തെരെഞ്ഞെടുപ്പ് കഴിയും വരെ രാഷ്ട്രീയക്കാര്‍ വരേണ്ട: ദാറുല്‍ ഉലൂം ദേവ്ബന്ദ്

ലഖ്‌നോ: തെരെഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ക്ക് പ്രവേശനമില്ലെന്ന് ഇന്ത്യയിലെ പ്രമുഖ മതകലാലയമായ ദാറുല്‍ ഉലൂം ദേവ്ബന്ദ് വ്യക്തമാക്കി. ഇതൊരു മതസ്ഥാപനമാണെന്നും രാഷ്ട്രീയ കാര്യങ്ങള്‍ക്കായി ഒരു സ്ഥാനാര്‍ഥിയും ഇവിടെ വരേണ്ടതില്ലെന്നും ദാറൂല്‍ ഉലൂം വക്താവ് മൗലാനാ അശ്‌റഫ് ഉസ്മാനി പറഞ്ഞു. സ്ഥാപനത്തിന്റെ റെക്ടര്‍ മൗലാനാ മുഫ്തി ഖാസിം നുഅ്മാനി തെരെഞ്ഞെടുപ്പ് കാലത്ത് ഒരു മുസ്‌ലിം രാഷ്ട്രീയനേതാവുമായും കൂടിക്കാഴ്ച്ച നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരെഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് സ്ഥാപനത്തെ ഉപയോഗിക്കുന്നത് ഞങ്ങളൊരിക്കലും അംഗീകരിക്കില്ല. അത്തരക്കാര്‍ക്കായി നീക്കിവെക്കാന്‍ ഞങ്ങളുടെ അടുത്ത് സമയമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
2016 ഫെബ്രുവരിയില്‍ ദാറുല്‍ഉലൂം രാഷ്ട്രീയക്കാര്‍ക്കും അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും പ്രവേശനം വിലക്കിയിരുന്നു. ഒരു വിധ രാഷ്ട്രീയ സംവാദങ്ങളിലും പങ്കെടുക്കരുതെന്നും സ്ഥാപനം അവിടത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

Related Articles