Current Date

Search
Close this search box.
Search
Close this search box.

തെക്കന്‍ സിറിയയില്‍ നിന്നും ഹിസ്ബുള്ള പിന്‍വാങ്ങുന്നു

ദമസ്‌കസ്: തെക്കന്‍ സിറിയന്‍ നഗരമായ ദാറയില്‍ നിന്നും ഹിസ്ബുള്ള സൈന്യം പിന്‍വാങ്ങുന്നു. ലബനാനിലെ ഹിസ്ബുള്ള സായുധ സഖ്യമാണ് ഉപരോധ പ്രദേശമായ ദാറയില്‍ നിന്നും എത്മാന്‍, കിര്‍ബത് ഗസാല എന്നിവിടങ്ങളില്‍ നിന്നും പിന്‍വലിയുന്നതായി അറിയിച്ചത്.

അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനും ജോര്‍ദാനിനും ഇടയിലുള്ള അന്താരാഷ്ട്ര പാതക്കു സമീപമുള്ള പ്രദേശമാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇറാന്റെ പിന്തുണയുള്ള മൂന്ന് സൈനിക സംഘം പ്രദേശത്ത് നിന്നും പിന്‍വാങ്ങിയിരുന്നു.
ഹിസ്ബുള്ള പോരാളികളെ മേഖലയില്‍ നിന്നും തുരത്തി പ്രദേശം തിരിച്ചു പിടിച്ചതായി സിറിയന്‍ ഉപരോധ സൈന്യവു അറിയിച്ചിരുന്നു.

 

Related Articles