Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി ഭീകരസംഘടനകളെ തടഞ്ഞുവെക്കുന്ന മതില്‍ പോലെയാണ് : എര്‍ദോഗാന്‍

ഇസ്തംബൂള്‍: ഭീകരസംഘടനകള്‍ക്കും യൂറോപ് അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ക്കുമിടയിലെ മതില്‍ പോലെയാണ് തുര്‍ക്കിയെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. തുര്‍ക്കിയിലെ ഇസ്തംബൂള്‍ നഗരത്തില്‍ ചേര്‍ന്ന നേറ്റോ സഖ്യത്തിന്റെ 62ാം പാര്‍ലമെന്റ് സമിതിയിലാണ് അദ്ദേഹമിക്കാര്യം പ്രസ്താവിച്ചത്. ഈ മതില്‍ (തുര്‍ക്കിയെ ഉദ്ദേശിച്ച്) തകര്‍ന്നാല്‍ പ്രസ്തുത സംഘടനകള്‍ ലോകത്തെ രക്തത്തില്‍ മുക്കിക്കളയും. പുതിയ പുതിയ പരീക്ഷണങ്ങളും വെല്ലുവിളികളും ലോകം നേരിടുന്നത്. ഭീകരതയും കാലാവസ്ഥാ വ്യതിയാനവും അതില്‍ പ്രധാനമാണ്. എന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളികള്‍ ആഗോളവ്യാപകമാവുകയും ശാക്തിക സന്തുലനത്തില്‍ മാറ്റങ്ങള്‍ വരികയും ചെയ്തിരിക്കുന്ന ഈ ഘട്ടത്തില്‍ അന്താരാഷ്ട്ര വേദികള്‍ അവയുടെ പ്രവര്‍ത്തനരീതികളെ കുറിച്ച് പുനരാലോചന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ പരസ്പര സഹകരണവും ചര്‍ച്ചകളും അധികരിപ്പിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും അദ്ദേഹം ഉണര്‍ത്തി. പൊതുവെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള കേവലം പ്രതിരോധ കൂട്ടായ്മയല്ല നാറ്റോ, മറിച്ച് ജനാധിപത്യ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന അംഗരാഷ്ട്രങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന സുരക്ഷാ വേദി കൂടിയാണത്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നാറ്റോ പാര്‍ലമെന്റിന്റെ 62 രണ്ടാമത് യോഗം കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇസ്തംബൂളില്‍ ആരംഭിച്ചത്.

Related Articles