Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി തെരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് ആറു പേര്‍

അങ്കാറ: ജൂണ്‍ 24ന് തുര്‍ക്കിയില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ആറു പേര്‍. തുര്‍ക്കി ഇലക്ഷന്‍ ബോര്‍ഡ് ആണ് കഴിഞ്ഞ ദിവസം പട്ടിക പുറത്തുവിട്ടത്. നിലവിലെ പ്രസിഡന്റായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍,മുഹര്‍റം ഇന്‍സ്,മെറല്‍ അക്‌സനര്‍,സലാഹുദ്ദീന്‍ ദെമിര്‍തസ്,തെമല്‍ കരാമൊല്ലാഗ്ലു,ഡോഗു പെരിനെക് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

മെയ് 11 വരെ സ്ഥാനാര്‍ത്ഥി പട്ടിക ചോദ്യം ചെയ്യാന്‍ അവസരമുണ്ട്. പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറ്റിയതിനു ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്. ഈ ഏപ്രിലിലാണ് തുര്‍ക്കി പാര്‍ലമെന്റ് ഇതുസംബന്ധിച്ച ബില്‍ പാസാക്കിയത്. തുര്‍ക്കിയിലെ ജനങ്ങള്‍ ഈ നീക്കത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു. നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി (എം.എച്ച്.പി)യും തുര്‍ക്കിയിലെ ഭരണപാര്‍ട്ടിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയും തമ്മില്‍ തെരഞ്ഞെടുപ്പ് സഖ്യത്തിന് ധാരണയായിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇവര്‍ ഉര്‍ദുഗാനെ പിന്തുണക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

Related Articles