Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി തെരഞ്ഞെടുപ്പിലേക്ക് ഈയി പാര്‍ട്ടിയും രംഗത്ത്

അങ്കാറ: ജൂണ്‍ 24ന് നടക്കുന്ന തുര്‍ക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടികളുടെ പേരു വിവരങ്ങള്‍ തുര്‍ക്കി ഇലക്ടോറല്‍ ബോഡി പുറത്തുവിട്ടു. പുതുതായി രൂപീകരിച്ച ഈയി പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. 10 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഇലക്ടോറല്‍ ബോര്‍ഡ് അനുമതി നല്‍കിയത്. പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള 15 എം.പിമാര്‍ ഈയി പാര്‍ട്ടിയിലേക്ക് മാറിയിട്ടുണ്ട്.

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് തീയതി അംഗീകരിച്ചിരുന്നു. ഉര്‍ദുഗാനെ പിന്തുണക്കുന്ന നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയില്‍ നിന്നും വേര്‍പിരിഞ്ഞ് രൂപീകരിച്ച പാര്‍ട്ടിയാണ് ഈയി. കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി രൂപീകരിച്ചത്. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന മെറല്‍ അക്‌സനര്‍ ആയിരിക്കും ഈയി പാര്‍ട്ടിയില്‍ നിന്നും ഉര്‍ദുഗാന് വെല്ലുവിളി ഉയര്‍ത്തുക. രാജ്യത്ത് ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും പുതിയ രീതിയിലാണ് നടത്തുന്നത്.

 

Related Articles