Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി കാഴ്ച്ചവെച്ചത് ഇസ്‌ലാമിനും മതേതരത്വത്തിനുമിടയിലെ സഹവര്‍ത്തിത്വം: സുമയ്യ എര്‍ദോഗാന്‍

ചിക്കാഗോ: മതേതരത്വം, ജനാധിപത്യം, ഇസ്‌ലാം എന്നിവക്ക് ഒന്നിച്ച് നിലകൊള്ളാനാവുമെന്നാണ് തുര്‍ക്കി മുഴുലോകത്തിനും മുമ്പില്‍ കാണിച്ചു കൊടുത്തതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്റെ മകള്‍ സുമയ്യ എര്‍ദോഗാന്‍. മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റിയും (MAS) ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ICNA)യും സംയുക്തമായി സംഘടിപ്പിച്ച 15ാമത് വാര്‍ഷിക സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
മതേതരത്വത്തിനും ജനാധിപത്യത്തിനും ഇസ്‌ലാമിനും ഒരുമിച്ച് നിലകൊള്ളാന്‍ സാധിക്കുമെന്ന് തുര്‍ക്കി ലോകത്തിന് കാണിച്ചു കൊടുത്തു. മറ്റ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ഞങ്ങള്‍ ഒരു മാതൃകയായി മാറിയിരിക്കുയാണ്. അതിലൂടെ നല്ല ഭാവിയും മാറ്റവും ഉണ്ടാവും. ‘മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കുന്നതിലെ തുര്‍ക്കി മാതൃക’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ട് അവര്‍ പറഞ്ഞു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ തുര്‍ക്കി നടത്തുന്ന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളെ അവര്‍ പ്രശംസിച്ചു. തുര്‍ക്കിയിലെ വിമണ്‍ ആന്റ് ഡെമോക്രസി അസോസിയേഷന്റെ ഉപാധ്യക്ഷയാണ് സുമയ്യ എര്‍ദോഗാന്‍.

Related Articles