Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി അട്ടിമറി ശ്രമം നടത്തിയവര്‍ രാജ്യദ്രോഹികള്‍: ഒബാമ

വാഷിംഗ്ടണ്‍: ജനങ്ങള്‍ തെരെഞ്ഞെടുത്ത ഭരണകൂടത്തെ അട്ടിമറിയിലൂടെ താഴെയിറക്കാന്‍ ശ്രമിച്ചവര്‍ രാജ്യദ്രോഹികളാണെന്ന് ജൂലൈ 15ന് തുര്‍ക്കിയില്‍ നടന്ന അട്ടിമറി ശ്രമത്തെ വിശേഷിപ്പിച്ചു കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കി. സി.എന്‍.എന്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് തുര്‍ക്കി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അട്ടിമറി ശ്രമത്തോടുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ പ്രതികരണവും അതിന് ശേഷം സ്വീകരിച്ച നടപടികളും മനസ്സിലാക്കപ്പെടാവുന്നതാണ്. എന്ന് ഒബാമ പറഞ്ഞു.
അട്ടിമറി ശ്രമത്തിന് ശേഷം വാഷിംഗ്ടണിനും അങ്കാറക്കും ഇടയിലെ സുരക്ഷാ ബന്ധങ്ങളില്‍ പിന്നോട്ടടിക്കല്‍ ഉണ്ടായിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് സൂചിപ്പിച്ചു. നാറ്റോ സഖ്യത്തില്‍ തന്റെ രാഷ്ട്രത്തിനും തുര്‍ക്കിക്കും ഇടയില്‍ ശക്തമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രദേശത്തെ പ്രധാന സഖ്യശക്തിയായിട്ടാണ് അങ്കാറയെ കാണുന്നതെന്നും ഐഎസിന്റെ കഥകഴിക്കാന്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനെതിരെ അട്ടിമറി ശ്രമം നടത്തിയവരെ നീതിപീഠനത്തിന് മുന്നില്‍ ഹാജരാക്കാന്‍ തന്റെ രാജ്യം ഒപ്പമുണ്ടാവുമെന്ന് ഒബാമ മുമ്പ് പറഞ്ഞിരുന്നു. അട്ടിമറി ശ്രമത്തിന്റെ സൂത്രധാരനായി തുര്‍ക്കി കരുതുന്ന ഫത്ഹുല്ല ഗുലന്‍ അമേരിക്കയിലാണ് കഴിയുന്നത്.

Related Articles