Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുമായി നയതന്ത്രബന്ധം വിഛേദിക്കില്ലെന്ന് ഇസ്രായേല്‍

തെല്‍ അവീവ്: തുര്‍ക്കിയുമായി നയതന്ത്ര ബന്ധം വിഛേദിക്കില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ ശക്തമായ പ്രതിഷേധവുമായി തുര്‍ക്കി രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുര്‍ക്കിയുമായുള്ള നയതന്ത്ര ബന്ധം വേര്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇസ്രായേല്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സിപി ഹോടോവ്‌ലി ആണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞയാഴ്ച നടന്ന ഗസ്സയിലെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് ഇസ്രായേലിനെതിരെ വിവിധ രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

തുര്‍ക്കി മേഖലയിലെ വലിയ രാജ്യമാണ്. നമ്മുടെ എയര്‍ലൈന്‍സുകള്‍ അവരുടെ വ്യോമപാത ഉപയോഗിക്കുന്നുണ്ട്. തുര്‍ക്കിയുമായി നമ്മള്‍ക്ക് വ്യവസായിക ബന്ധമുണ്ട്. തുര്‍ക്കിയില്‍ വലിയ ഒരു വിഭാഗം ജൂത സമൂഹമുണ്ട്. അവര്‍ക്ക് ഇസ്രായേലിന്റെ പിന്തുണ ആവശ്യമാണ്. ഒരു അഭിമുഖത്തില്‍ സിപി ഹോടോവ്‌ലി പറഞ്ഞു. എന്നാല്‍ അതേ അഭിമുഖത്തില്‍ തന്നെ അവര്‍ ഉര്‍ദുഗാനെതിരെ രൂക്ഷമായ ആക്ഷേപമുന്നയിച്ചിരുന്നു. അദ്ദേഹം ഒരു സ്വേച്ഛാധിപതിയാണെന്നും അദ്ദേഹത്തിന്റെ കൈകളില്‍ രക്തക്കറയുണ്ടെന്നുമാണ് അവര്‍ പറഞ്ഞിരുന്നത്. മാത്രമല്ല ഉര്‍ദുഗാനെതിരെ മറ്റു മന്ത്രിമാരും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

 

Related Articles