Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുടെ സഹായം പെരുന്നാളിന് മുമ്പ് ഗസ്സയിലെത്തുമെന്ന് ഇസ്രയേല്‍

അശ്ദൂദ്: തുര്‍ക്കി കപ്പലായ ‘ലേഡി ലൈല’ അശ്ദൂദ് തുറമുഖത്ത് കഴിഞ്ഞ ദിവസം എത്തിച്ച മാനുഷിക സഹായങ്ങളുടെ ഒരു ഭാഗം ഈദുല്‍ ഫിത്‌റിന് മുമ്പ് ഗസ്സയില്‍ എത്തുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അവശേഷിക്കുന്നത് വരും ആഴച്ചിയിലായിരിക്കും ഗസ്സയില്‍ എത്തിക്കുക. തുര്‍ക്കിയുടെ ‘ലേഡി ലൈല’ അശ്ദൂദ് തുറമുഖത്ത് പ്രവേശിച്ച സന്ദര്‍ഭത്തില്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വക്താവ് നടത്തിയ പ്രസ്താവനയിലാണിത് വ്യക്തമാക്കിയത്. ദിനേന സന്നദ്ധ സഹായവുമായി 850 ട്രക്കുകള്‍ ഇസ്രയേല്‍ ഗസ്സയില്‍ എത്തിക്കുന്നുണ്ട്. അവയുടെ കൂട്ടത്തില്‍ തുര്‍ക്കിയുടെ സഹായവും അതേ മാര്‍ഗമുപയോഗിച്ച് എത്തിക്കുമെന്ന് പ്രസ്താവന വിശദീകരിച്ചു.
11,000 ടണ്‍ സഹായവസ്തുക്കളുമായി തുര്‍ക്കിയുടെ മര്‍സീന്‍ തുറമുഖത്തു നിന്നും വെള്ളിയാഴ്ച്ചയാണ് ‘ലേഡി ലൈല’ പുറപ്പെട്ടത്. ഇസ്രയേല്‍ – തുര്‍ക്കി ബന്ധം പുനസ്ഥാപിക്കുന്നതിന് ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ച ഉടമ്പടി പ്രകാരമാണ് തുര്‍ക്കി സഹായം ഗസ്സയിലെത്തിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കിയിട്ടുള്ളത്. ധാന്യപൊടി, പഞ്ചസാര, അരി, ഭക്ഷ്യഎണ്ണ, വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, കളിക്കോപ്പുകള്‍, ബേബി ഡയാപ്പറുകള്‍ തുടങ്ങിയവയാണ് സഹായമായി ഗസ്സയിലേക്ക് അയച്ചിരിക്കുന്നത്. കപ്പലില്‍ നിന്നും തുര്‍ക്കി റെഡ് ക്രസന്റ് പ്രവര്‍ക്കര്‍ വിഭവങ്ങള്‍ ഏറ്റെടുത്ത് ഗസ്സയിലെത്ത് ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
ഗസ്സക്ക് മേലുള്ള ഉപരോധം ഇല്ലാതാക്കുന്നതിന്റെ ആദ്യപടിയാണ് ‘ലേഡി ലൈല’ കപ്പല്‍ വഴി അയച്ചിരിക്കുന്ന സഹായമെന്ന് തുര്‍ക്കി റെഡ് ക്രസന്റ് മേധാവി കറം ഖന്‍ഖ് പറഞ്ഞു. കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ തുറന്നിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles