Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുടെ നടപടികളെ വിമര്‍ശിക്കാന്‍ അമേരിക്കക്ക് അധികാരമില്ല: ഉര്‍ദുഗാന്‍

അങ്കാറ: അട്ടിമറി ശ്രമത്തില്‍ പങ്കുള്ളവര്‍ക്കെതിരെ തുര്‍ക്കി ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകളുടെ പേരിലുള്ള പാശ്ചാത്യ വിമര്‍ശനങ്ങളെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ തള്ളി. കുറ്റം ചെയ്ത മുഴുവന്‍ ആളുകളെയും പിടികൂടുന്നത് വരെ അറസ്റ്റുകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘വഞ്ചകരെ’ കുറിച്ച തന്റെ മുന്നറിയിപ്പുകള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. അവരുടെ അട്ടിമറി ശ്രമത്തിനെതിരെ ജനങ്ങള്‍ നിലകൊണ്ടു. തുര്‍ക്കിയുടെ നടപടികളെ വിമര്‍ശിച്ചു കൊണ്ട് പ്രസ്താവനകളിറക്കാന്‍ അമേരിക്കന്‍ നേതാക്കള്‍ക്ക് അവകാശമില്ല. എന്നും അങ്കാറയില്‍ പ്രത്യേക സേനയുടെ ആസ്ഥാനം സന്ദര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയിലെ അറസ്റ്റുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പറുടെ പ്രസ്താവന ദുഖകരമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലൂദ് ജാവേഷ് ഓഗ്‌ലു പറഞ്ഞു. സൈന്യത്തിലെ ശുദ്ധീകരണം ഐഎസ് വിരുദ്ധ പോരാട്ടം കൂടുതല്‍ ക്രിയാത്മകമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാറ്റോയുമായും യൂറോപ്യന്‍ യൂണിയനുമായുമുള്ള ബന്ധങ്ങള്‍ക്ക് ബദലല്ല തുര്‍ക്കി – റഷ്യ ബന്ധം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തുര്‍ക്കി സൈന്യത്തിലെ സഹകരണം ഐഎസിനെതിരെയുള്ള പോരാട്ടത്തിലെ സഹകരണത്തെ ദോഷകരമായി ബാധിക്കുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പര്‍ അഭിപ്രായപ്പെട്ടിരുന്നു. തുര്‍ക്കി സൈന്യത്തിലെ അമേരിക്കയുമായി സഖ്യത്തിലുണ്ടായിരുന്ന പലരും അട്ടിമറി ശ്രമത്തെ തുടര്‍ന്ന് ജയിലാണെന്ന് അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ ജോസഫ് വോട്ടെല്‍ പറഞ്ഞു. അതേസമയം തുര്‍ക്കി സൈന്യത്തിലെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും അതില്‍ മൗനം പാലിക്കാനാവില്ലെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മെയിര്‍ വിമര്‍ശനം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാഗ്യവശാല്‍ അട്ടിമറി പരാജയപ്പെട്ടെങ്കിലും അതിലുള്ള പ്രതികരണങ്ങളെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്നാണ് വിമര്‍ശനങ്ങളോട് തുര്‍ക്കി വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.
അട്ടിമറി ശ്രമത്തിന് ശേഷം തുര്‍ക്കി 16,000 ആളുകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം ജുഡിഷ്യറിയിലും സൈന്യത്തിലും പൊതുമേഖലാ സംവിധാനങ്ങളിലും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

Related Articles