Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മുസ്‌ലിംകളല്ലാത്തവരെയും ഇനി വിവാഹം ചെയ്യാം

തൂനിസ്: മുസ്‌ലിംകളല്ലാത്തവരെ വിവാഹം ചെയ്യുന്നതിന് തുനീഷ്യന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന നടപടി തുനീഷ്യന്‍ ഭരണകൂടം റദ്ദാക്കി. തുനീഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് സഈദ ഖറാശാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തുനീഷ്യന്‍ സ്ത്രീകള്‍ വിദേശികളെ വിവാഹം ചെയ്യുന്നത് തടയുന്ന എല്ലാ പ്രമാണങ്ങളും റദ്ദാക്കിയതായി ടീറ്റ് ചെയ്ത ഖറാശ് പങ്കാളിയെ തെരെഞ്ഞെടുക്കാനുള്ള അവകാശം നേടിയ തുനീഷ്യന്‍ വനിതകള്‍ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
തുനീഷ്യന്‍ മുസ്‌ലിം സ്ത്രീകള്‍ മുസ്‌ലിംകളല്ലാത്തവരെ വിവാഹം ചെയ്യുന്നത് വിലക്കുന്ന 1973ലെ നിയമം പിന്‍വലിക്കണമെന്ന് നേരത്തെ 2017 ആഗസ്റ്റ് 13ന് തുനീഷ്യന്‍ പ്രസിഡന്റ് ബാജി ഖാഇദ് അസ്സിബ്‌സി ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. തുനീഷ്യയുടെ നേരത്തെയുണ്ടായിരുന്ന നിയമ പ്രകാരം ഒരു മുസ്‌ലിം സ്ത്രീ അമുസ്‌ലിമായ ഒരാളെ വിവാഹം ചെയ്യണമെങ്കില്‍ അയാള്‍ ഇസ്‌ലാം ആശ്ലേഷിച്ചതിന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ടായിരുന്നു. അനന്തരാവകാശത്തില്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശം നല്‍കണമെന്നും തുനീഷ്യന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Related Articles