Current Date

Search
Close this search box.
Search
Close this search box.

തീവ്രവാദത്തെക്കാള്‍ അപകടം അഴിമതി: ഇറാഖ് പ്രധാനമന്ത്രി

ബഗ്ദാദ്: തീവ്രവാദത്തെക്കാള്‍ അപകടം അഴിമതിയാണെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. രാജ്യത്ത് നിലനില്‍ക്കുന്ന അഴിമതി ഭീകരവാദത്തേക്കാള്‍ വലിയ രീതിയില്‍ അപകടം പിടിച്ചതാണ്. കാരണം ഇത് അദൃശ്യമായ നമ്മുടെ ശത്രുവാണ്. അബാദി പറഞ്ഞു. ഇറാഖിലെ വടക്കന്‍ പ്രവിശ്യയായ നിനേവയില്‍ സമാധാനം നിലനിര്‍ത്താനായി ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് അബാദി ഇക്കാര്യം സൂചിപ്പിച്ചത്.

അഴിമതിക്കെതിരെ ഞങ്ങള്‍ ശക്തമായി പോരാടാനാണ് തീരുമാനിച്ചത്. അഴിമതി ഇല്ലാതാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനെ വേരോടെ അറുത്തുമാറ്റണം. അതിനായുള്ള മന:പൂര്‍വമുള്ള നടപടികളിലൂടെ മാത്രമേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ. അതിനായി ആഴത്തില്‍ നടപടി എടുക്കും അതിന്റെ ഫലം നിങ്ങള്‍ക്ക് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Related Articles