Current Date

Search
Close this search box.
Search
Close this search box.

തിറാന്‍, സനാഫീര്‍ ദ്വീപുകള്‍ ഈജിപ്തിന്റേത് തന്നെയെന്ന് അന്തിമ വിധി

കെയ്‌റോ: തിറാന്‍, സനാഫീര്‍ എന്നീ ദ്വീപുകളുടെ പരമാധികാരം ഈജിപ്തിന് തന്നെയാണെന്ന് വ്യക്തമാക്കി കൊണ്ട് ഈജിപ്ഷ്യന്‍ പരമോന്നത കോടതിയുടെ അന്തിമ വിധി. അഡ്മിനിസ്‌ട്രേറ്റീവ് കോടതി കഴിഞ്ഞ ജൂലൈയില്‍ പ്രസ്താവിച്ച വിധിക്കെതിരെ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന ഭരണകൂടത്തിന്റെ നിയമവേദി സമര്‍പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് പരമോന്നത കോടതി വിധിച്ചിരിക്കുന്നത്. തിറാന്‍, സനാഫീര്‍ ദ്വീപുകളുടെ കാര്യത്തില്‍ ഈജിപ്ത് ഭരണകൂടവം സൗദിയും ഒപ്പുവെച്ച ഉടമ്പടി അസാധുവാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത കോടതി വിധി. തിറാന്‍, സനാഫീര്‍ ദ്വീപുകള്‍ ഈജിപ്തിന്റേത് തന്നെയാണെന്നതാണ് കോടതിയുടെ ഉറച്ചനിലപാടെന്ന് കോടതി പ്രസിഡന്റ് അഹ്മദ് ശാദുലി വ്യക്തമാക്കി. വിധിവന്ന ഉടനെ കോടതിയിലും പുറത്തും ഒരുമിച്ചു കൂടിയിരുന്ന ആളുകള്‍ ഉടമ്പടിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.

Related Articles